റമദാന്: കോഴിയിറച്ചിക്കു പിന്നാലെ മാട്ടിറച്ചിക്കും വില കുത്തനെ കൂടി
മൂവാറ്റുപുഴ: റമദാന് ആരംഭിച്ചതോടെ കോഴി വില വര്‍ധനവിന് പിന്നാലെ മാട്ടിറച്ചിക്കും വില കുത്തനെ കൂട്ടി. റമദാന് വിപണി ലക്ഷ്യമാക്കി ഇതരസംസ്ഥാന കോഴി വ്യാപാരികള്‍ ഇറച്ചി വില അന്യായമായി വര്‍ധിപ്പിച്ചതോടെയാണ് മാട്ടിറച്ചിയ്ക്കും വ്യാപാരികള്‍ കുത്തനെ വില വര്‍ധിപ്പിച്ചത്. റമദാനിനു മുന്‍പ് ഒരു കിലോ കോഴിയ്ക്ക് 80 രൂപയോളം വിലയായിരുന്നു വിപണിയില്‍. എന്നാല്‍ റമദാന് ആരംഭിച്ചതോടെ വില കുതിച്ച് കയറുകയായിരുന്നു.
കോഴിവില അതിവേഗം 100 കടന്ന് 140 രൂപയിലെത്തി നില്‍ക്കുകയാണ്. കോഴിവില ക്രമാതീതമായി വര്‍ധിച്ചതോടെ മാട്ടിറച്ചിക്കും വില കുത്തനെ കൂട്ടുകയായിരുന്നു. റമദാന് മുമ്പ് 300 രൂപ വിലയുണ്ടായിരുന്ന പോത്തിറച്ചിയ്ക്ക് വ്രതം ആരംഭിച്ചതോടെ 50 രൂപ വര്‍ധിപ്പിച്ച് 350 രൂപയാക്കി.
റമദാന് മുമ്പ് ഒരു കിലോ ആട്ടിറച്ചിയ്ക്ക് 500 രൂപയായിരുന്നു. അത് 50 രൂപ വര്‍ധിപ്പിച്ച് 550 രൂപയാക്കി. കോഴിയ്ക്കും മാട്ടിറച്ചിയ്ക്കും വില വര്‍ധിപ്പിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. എന്നിട്ടും റമദാന് വിപണി മുന്നില്‍ കണ്ട് വ്യാപാരികള്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മാംസ വ്യാപാരികള്‍ അന്യായമയി വിലവര്‍ധിപ്പിച്ചിട്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.
മാട്ടിറച്ചിയ്ക്ക് പല സ്ഥലങ്ങളിലും തോന്നിയ വിലയാണ് വാങ്ങുന്നത്. പല സ്ഥലങ്ങളിലും പോത്തിറച്ചിയുടെ പേരില്‍ കാളയിറച്ചി നല്കി കബളിപ്പിയ്ക്കലും നടക്കുന്നുണ്ട്. മാട്ടിറച്ചി വിപണിയില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ തയാറാകാത്തതാണ് മാട്ടിറച്ചി വിപണിയിലെ വില വിത്യാസത്തിന് കാരണം.
പല ഉത്സവ സീസണുകളും മുന്നില്‍ കണ്ട് മാട്ടിറച്ചി വില വര്‍ദ്ധിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മാട്ടിറച്ചി വിപണിയില്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."