ഈരയില്‍ പാടങ്ങള്‍ക്ക് സമീപം മാലിന്യ നിക്ഷേപം
ചങ്ങനാശേരി: ഈര പാടങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം നിത്യസംഭവമാകുന്നു. എം.സി റോഡില്‍ കുറിച്ചി ഔട്ട്‌പോസ്റ്റ് കവലയില്‍ നിന്ന് പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് പോകുന്ന വഴിയില്‍ ആളൊഴിഞ്ഞ ഭാഗങ്ങളിിലാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്.
രാത്രിയില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുകയാണ് പതിവ്. നേരത്തെ ഇവിടെ ജനകീയ സമിതികള്‍ രൂപീകരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. വീണ്ടും നിക്ഷേപം ശക്തമായ സാഹചര്യത്തില്‍ ജനകീയ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
കൃഷിയ്ക്കു ശേഷം വെള്ളം കയറ്റുമ്പോള്‍ മലിന വസ്തുക്കള്‍ സമീപത്തെ വീടുകളിലേക്ക് ഒഴുകി ചെല്ലും. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശത്ത് കുടിക്കാനും പാചകത്തിനും ഒഴികെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും സമീപത്തെ തോടുകളിലെ വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. ഇത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഹോട്ടല്‍ മാലിന്യം ഭക്ഷണമാക്കാന്‍ എത്തുന്ന തെരുവ് നായ്ക്കളും പ്രദേശത്ത് ഏറുകയാണ് . ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."