വൈക്കം ടൂറിസം ഫെസ്റ്റിന് തുടക്കമായി
വൈക്കം: വിസ്മയകാഴ്ചകളൊരുക്കി നഗരസഭയുടെ ടൂറിസം ഫെസ്റ്റ് തുടങ്ങി. വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരസഭ ബീച്ചിലാണ് ടൂറിസം ഫെസ്റ്റിന്റെ വേദി.
കലാരൂപങ്ങളുടെ അരങ്ങേറ്റം, ചരിത്രപ്രദര്‍ശനം, കലാസന്ധ്യ, വൈക്കത്തെ പാട്ടുകൂട്ടം, സാംസ്‌കാരിക ഘോഷയാത്ര, വയലിന്‍ കച്ചേരി, സെമിനാര്‍, കലാസന്ധ്യ എന്നിവയാണ് വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികള്‍.പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ നടേശന്‍ നടത്തി. ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അധ്യക്ഷയായി. ചരിത്രപ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാഗോപി ഉദ്ഘാടനം ചെയ്തു. മുന്‍ ലളിതകലാ അക്കാഡമി സെക്രട്ടറി എം.കെ ഷിബു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി കെ.സുഭാഷ് പുസ്തകമേളയും ഗായിക ഡോ. വൈക്കം വിജയലക്ഷ്മി കലാസന്ധ്യയും ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ എസ്.ഹരിദാസന്‍ നായര്‍, ബിജു വി കണ്ണേഴത്ത്, പി. ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, ജി.ശ്രീകുമാരന്‍ നായര്‍, അംബരീഷ്.ജി.വാസു, കെ.രൂപേഷ് കുമാര്‍, എ.സി മണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."