HOME
DETAILS
MAL
റിയാസ് മുസ്ലിയാര് വധം: പ്രതികളെ കണ്ണൂരേക്ക് മാറ്റാന്‍ ഉത്തരവ്
backup
March 25 2017 | 16:03 PM
കാഞ്ഞങ്ങാട്: പഴയ ചൂരിയില്‍ മദ്റസ അധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മുസ്ലിയാരെ വെട്ടിക്കൊന്ന കേസില്‍ റിമാന്‍ഡിലായ മൂന്നു പ്രതികളെയും കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ ഉത്തരവ്. സുരക്ഷാ പ്രശ്നവും കേസിന്റെ ഗൗരവവും കണക്കിലെടുത്താണ് പ്രതികളെ മാറ്റാന്‍ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ തൈവളപ്പില്‍ ഉത്തരവിട്ടത്.
സംഭവത്തില്‍ കേളുഗുഡെ അയ്യപ്പ നഗറിലെ എസ് അജേഷ്(20), എസ് നിധിന്(19), സണ്ണകുഡ്ലുവിലെ എന്‍ അഖിലേഷ്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കാനും തുടരന്വേഷണത്തിനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതര്‍ക്കു അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."