മെഡിക്കല്‍ കോളജ്: പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ലീനിയര്‍ ആക്‌സിലേറ്ററിന്റെ ശിലാസ്ഥാപനവും മാസ്റ്റര്‍ പല്‍ന്‍ സമര്‍പ്പണവും ചടങ്ങില്‍ നടക്കും. 36 കോടി രൂപ മുടക്കി പുതിയ അത്യാഹിത വിഭാഗം, സ്ത്രീകളുടെ ഒ.പി.യുടെ നവീകരണം, അത്യാധുനിക ട്രാന്‍പ്ലാന്റ് ഓപ്പറേഷന്‍ തിയറ്റര്‍, സുരേഷ് കുറുപ്പ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ഹീമോഫീലിയ വാര്‍ഡ്, ഗൈനക്കോളജി വിഭാഗം എന്നിവയുടെ ഉദ്്ഘാടനത്തോടൊപ്പം 18 ഫ്രീസര്‍ അടങ്ങുന്ന പുതിയ മോര്‍ച്ചറി ഗ്രൂപ്പിന്റെ ഉദ്്ഘാടനവും നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം 8 പദ്ധതികളുടെ ഉദ്ഘാടനവും താമസിയാതെ നടക്കും. 14 ഓളം പദ്ധതികള്‍ക്ക് ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെശൈലജ ടീച്ചര്‍, മന്ത്രി.കെ.രാജു തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം, പി.ആര്‍.ഡി. എന്നിവ കൂടി ചേര്‍ത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ്, എഡിസി.പി.എസ്.ഷിനോ, പി ആര്‍ ഡി.ജില്ലാ ഓഫീസര്‍ സിനി കെ തോമസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."