സമസ്ത നൂറാം വാര്‍ഷികത്തിന് തയാറെടുക്കുന്നു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷികത്തിന് തയാറെടുക്കുന്നു. 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷിക മഹാസമ്മേളനത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശതാബ്ദി ആഘോഷം പ്രഖ്യാപിച്ചത്. ശതാബ്ദി ഘട്ടത്തില്‍ സമസ്തയും കീഴ്ഘടകങ്ങളും നടപ്പിലാക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെ സംസ്ഥാന ഭാരവാഹികളുടെയും യോഗം കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്നു. കേരളത്തിനകത്തും പുറത്തും സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യമേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. പ്രവാസികളായ പ്രസ്ഥാന പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് ഏപ്രില്‍ മാസത്തില്‍ പ്രത്യേകം കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
സമസ്ത ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷനായി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് കര്‍മപദ്ധതി അവതരിപ്പിച്ചു.
കോഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്കി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാനും സമസ്ത കേരള ഇസ്്്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ജനറല്‍ കണ്‍വീനറും മുശാവറ പ്രതിനിധികളും പോഷക സംഘടനകളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെട്ട സമസ്ത കോഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."