അഞ്ചുരുളിയിലെ ബോട്ടിംഗ്: പഞ്ചായത്ത് പ്രസിഡന്റെ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു
കട്ടപ്പന: അനധികൃതമായി ബോട്ടിംഗ് നടത്തിയെന്നാരോപിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വ്യക്തമായ ഉത്തരവില്ലാതെ അഞ്ചുരുളിയില്‍ ബോട്ട് സര്‍വീസ് നടത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
ബോട്ടിംഗിന് ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്നായിരുന്നു പഞ്ചായത്തിന്റെ വാദമെങ്കിലും ഇടുക്കി ജലാശയത്തില്‍ ഡാമിന് സമീപം ബോട്ടിംഗ് നടത്താന്‍ അനുവദിച്ച് ഒരുമാസം മുന്‍പ് പുറപ്പെടുവിച്ച ഊര്‍ജ വകുപ്പിന്റെ അനുമതിയാണ് പഞ്ചായത്തിന്റെ പക്കലുണ്ടായിരുന്നതെന്ന്് വനം വന്യജീവി വകുപ്പ് വ്യക്തമാക്കി.
അഞ്ചുരുളി ഭാഗത്ത് ഹൈഡല്‍ ടൂറിസം വകുപ്പിന്റെ സ്പീഡ് ബോട്ട് ഇറക്കാന്‍ ആവശ്യമായ രേഖകള്‍ ഒന്നും പഞ്ചായത്തിന് ലഭിച്ചിരുന്നില്ല. മുളകൊണ്ട് നിര്‍മിച്ച താത്കാലിക ബോട്ട് ജെട്ടിയും സുരക്ഷിതമല്ലായിരുന്നു. ആവശ്യമായ രേഖകള്‍ ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വനം - വന്യജീവി വകുപ്പ് അധികൃതര്‍ ഹൈഡല്‍ ടൂറിസം വകുപ്പിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. വ്യാഴാഴ്ച്ച തുടങ്ങിയ ബോട്ട് സര്‍വീസിന് അനുമതി ഉത്തരവ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു.
പിന്നീട് പ്രതിഷേധവുമായി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന് അടിച്ചു തകര്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."