HOME
DETAILS

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കിറങ്ങി വന്ന നിറവ് 2018 ന് ഇന്ന് സമാപനം

  
backup
May 25 2018 | 05:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c

 

ചെറുതോണി: ജനങ്ങള്‍ക്കാവശ്യമായ നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി ഒപ്പം വിജ്ഞാനവും വിനോദവും ഒരുക്കിയ നിറവ് 2018 ന് ഇന്ന് സമാപനം.
മികച്ച ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ പ്രദര്‍ശന, വിപണന മേളയില്‍ പ്രതിദിനം ആയിരക്കണക്കിനുപേരാണ് സന്ദര്‍ശകരമായി എത്തിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന മന്ത്രിസഭാവാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ 82 ലേറെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോളുകളാണ് പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനായി മേളയിലെ അക്ഷയ സ്റ്റാളില്‍ 32 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ ആദ്യ ദിവസം ലഭിച്ച അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തില്‍ പരിഗണിക്കുകയും ധനസഹായം ഇന്നത്തെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുകയും ചെയ്യും. ആധാറുമായി ബന്ധപ്പെട്ട തെറ്റുതിരുത്തല്‍, അപ്‌ഡേഷന്‍, രജിസ്‌ട്രേഷന്‍, കുട്ടികളുടെ എന്‍ റോള്‍മെന്റ്, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മൊബൈല്‍ഫോണ്‍ ലിങ്കിങ് തുടങ്ങിയ സേവനങ്ങളും നൂറുകണക്കിന് പേര്‍ ഉപയോഗിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ് എം.കേരളയുടെ ഡെമോയിലും പരിശീലനത്തിലും നിരവധിപേര്‍ പങ്കെടുത്തു. വിവിധ ആരോഗ്യ ചികില്‍സാ ഏജന്‍സികളുടെ സൗകര്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് പ്രയോജനപ്പെടുത്തിയത്. ഹോമിയോ വകുപ്പിന്റെ ചികില്‍സാ സേവനം പ്രയോജനപ്പെടുത്താന്‍ വലിയ തിരക്കായിരുന്നു, വനം വന്യജീവി വകുപ്പ്, എക്‌സൈസ്, ഫിഷറീസ്, തുടങ്ങിയ സ്റ്റോളുകളും നിരവധി പേരെ ആകര്‍ഷിച്ചു. സീറോ വേസ്റ്റ് ഗാര്‍ഡനുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഹരിത കേരളം, ലൈഫ്, ശുചിത്വ മിഷന്‍, ജി.എസ്.ടി വകുപ്പ്, ഡി.റ്റി.പി.സി, തുടങ്ങിയ ഏതാണ്ടെല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്റ്റോളുകള്‍ ഒരുക്കി വൈവിധ്യമാര്‍ന്ന സേവനം നല്‍കി.
ജില്ലയുടെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മേളയില്‍ ഓരോ ദിവസവും സെമിനാറും ഉണ്ടായിരുന്നു. നാടന്‍പാട്ട്, വിവധ കലാരൂപങ്ങള്‍, നൃത്തം, വസന്തോല്‍സവം, സംഗീത ശില്‍പ്പം, ഗാനമേള തുടങ്ങിയവ 19 ന് ആരംഭിച്ച മേളയിലെ ഓരോ ദിവസത്തെയും സാംസ്‌കാരികോല്‍സവത്തെ സജീവമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  38 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago