സംസ്ഥാന സമ്മേളനം നാളെ
തൃശൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷന്‍ 10-ാം സംസ്ഥാന സമ്മേളനം നാളെ രാവിലെ 10നു തൃശൂരിലെ ഹോട്ടല്‍ പേള്‍ റീജന്‍സി (സ. പി.എസ്.എല്‍.എം ഹര്‍ഗോപാല്‍ നഗര്‍) യില്‍ നടക്കും. സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ഓള്‍ ഇന്ത്യാ പഞ്ചാബ് നാഷണല്‍ ബേങ്ക് റിട്ടയറിസ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മിത്രവാസു നിര്‍വഹിക്കും. അസോസിയേഷന്‍ പ്രസിഡന്റ് പി.കെ ലക്ഷ്മിദാസ് അധ്യക്ഷനാകും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനു ആനുപാതികമായി പെന്‍ഷന്‍ വര്‍ധന അനുവദിക്കുക, സര്‍വിസിലുള്ള ജീവനക്കാര്‍ക്കു നല്‍കുന്ന രീതിയില്‍ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത ക്രമീകരിക്കുന്നതു മൂന്നു മാസത്തിലൊരിക്കലാക്കുക, ഫാമിലി പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കുക, 1986നു മുന്‍പ് വിരമിച്ചവര്‍ക്കും മരണപ്പെട്ടവരുടെ വിധവകള്‍ക്കുമുള്ള എക്‌സ്‌ഗ്രേഷ്യ കാലോചിതമായി കൂട്ടുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തോമസ് ഈശോ, പ്രസിഡന്റ് പി.കെ ലക്ഷ്മിദാസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കേരള) പ്രസിഡന്റ് കെ സത്യനാഥന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി.ആര്‍.ആര്‍.എസ് അയ്യര്‍, ജനറല്‍ കണ്‍വീനര്‍ എ.എന്‍ റപ്പായി പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."