വില കുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലുള്ള നടപടി: ഒറ്റത്തവണ തീര്‍പ്പാക്കാന്‍ നാളെ അദാലത്ത്
പാലക്കാട് : രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്‌ട്രേഷന്‍ സമയത്ത് വിലകുറച്ച് രജിസ്റ്റര്‍ ചെയ്യുകയും അണ്ടര്‍ വാലുവേഷന്‍ നടപടികള്‍ക്ക് വിധയമാവുകയും ഇതുവരെ തുക അടയ്ക്കാത്തതുമായ കേസുകള്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ ) അറിയിച്ചു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള അണ്ടര്‍ വാലുവേഷന്‍ നടപടിയില്‍ നിന്നും ഒഴിവാകുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും നാളെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അദാലത്ത് നടത്തും. തുക അടയ്ക്കുന്ന കക്ഷികള്‍ക്ക് നാളെ അതത് സബ് രജിസ്ട്രാര്‍ ഓഫിസില്‍ കാത്തു നില്‍ക്കാതെ ഉടന്‍ പണമടയ്ക്കുവാനുള്ള സൗകര്യമൊരുക്കും.
ജില്ലയില്‍ 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെ കാലയളവില്‍ വില കുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ സബ് രജിസ്ട്രാര്‍ അണ്ടര്‍ വാലുവേഷന്‍ നടപടി സ്വീകരിച്ച കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുറഞ്ഞ തുക അടച്ച് ഒഴിവാകാത്ത കേസുകളും 2010 ഏപ്രില്‍ മുതലുള്ള കേസുകള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും നല്‍കിയ അന്തിമ ഉത്തരവ് പ്രകാരം തുക അടയ്ക്കാത്ത കേസുകളുമാണ് റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ഒരുങ്ങുന്നത്.
പദ്ധതിപ്രകാരം, ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് വില കുറവാണെന്ന കാണിച്ച് നോട്ടീസ് ലഭിച്ചവര്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസിനങ്ങളില്‍ അധികമായി അടയ്‌ക്കേണ്ട തുകയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ സ്റ്റാംപ് ഡ്യൂട്ടി സ്ഥലത്തിന്റെ വിസ്തീര്‍ണത്തിനനുസരിച്ച് നിശ്ചിതതുക മാത്രമെ അടയ്‌ക്കേണ്ടതുള്ളൂ. കൂടുതല്‍ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫിസിലോ സബ് രജിസ്ട്രാര്‍ ഓഫിസുകളിലോ അറിയാം. ഫോണ്‍ : 0491 2505201.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."