ദലിത് യുവതികളുടെ അറസ്റ്റ്: കമ്മിഷന് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലിസ് മേധാവി, എസ്.പി, ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ ഓഫിസര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നലെ കമ്മിഷന് കേസ് പരിഗണനയ്ക്കുവച്ചിരുന്നെങ്കിലും ആരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സമയം ആവശ്യപ്പെട്ട് പൊലിസും മറ്റ് വകുപ്പുകളും കമ്മിഷനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് അനുമതി നല്കി. കേസ് അടുത്ത മാസം 12ന് പരിഗണിക്കും.
അതേസമയം, സംഭവത്തില്‍ ദലിത് യുവതികള്‍ കമ്മിഷന് നേരിട്ട് പരാതി നല്കി. ഈ പരാതി പരിഗണിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു. കല്‍ബുര്‍ഗി റാഗിങ് സംഭവത്തില്‍ കര്‍ണാടക എസ്.സി.എസ്.ടി കമ്മിഷനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് വിജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."