വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടി
കൊല്ലങ്കോട് : അതിര്‍ത്തി ചെക്ക് പോസ്റ്റായ ഗോവിന്ദാപുരം വാണിജ്യനികുതി വകുപ്പ് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. ചെക്‌പോസ്റ്റില്‍ വാഹനങ്ങളുടെ പരിശോധന കാര്യക്ഷമാക്കാതെ കൈമടക്ക് വാങ്ങി വാഹനം കടത്തിവിടുന്നുവെന്ന 'സുപ്രഭാതം' വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് കണക്കില്‍പെടാത്ത പണം കണ്ടെത്തിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി സുകുമാരനും സംഘവുമാണ് പരിശോധന നടത്തിയത്. കണക്കില്‍പ്പെടാത്ത 1300 രൂപ വാണിജ്യനികുതി ഓഫിസില്‍ നിന്നും കണ്ടെത്തി. വിഷു വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്നും ശര്‍ക്കര പലവ്യഞ്ജനങ്ങള്‍, വെളിച്ചെണ്ണ, പരിപ്പ്, മുതലായവ വ്യാപകമായ തോതില്‍ കടത്തുന്നതായും ഇതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ പ്രത്യേക സംഘങ്ങള്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും 'സുപ്രഭാതം' റിപ്പോര്‍ട്ടുചെയ്തിരുന്നു. ഓരോ വാഹനവും കടത്തിവിടുന്നതിനുള്ള പണം കൈപ്പറ്റുന്ന ഈ സംഘം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി തിരികെ നല്‍കി ഉദ്യോഗസ്ഥരുടെ വിധേയന്മാരാകുകയാണ് ചെയ്യുന്നത്. രാവിലെ അഞ്ചിനും ആറിനും ഇടയ്ക്കാണ് നിരവധി വാഹനങ്ങള്‍ ചെക്ക് പോസ്റ്റുവഴി നികുതി വെട്ടിച്ച് കടന്നു പോകുന്നത്. ഇവ കൂടാതെ ഊടുവഴികളിലൂടെയും കള്ളക്കടത്ത് വാഹനം ചീറി പായുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."