പെപ്സിക്കെതിരെ യുവജനതാദള്‍ മാര്‍ച് നടത്തി
പാലക്കാട്: കഞ്ചിക്കോട്ടെ വൈസ് പാര്‍ക്കിലെഅമിത ജലചൂക്ഷണം നടത്തിവരുന്ന പെപ്‌സി കമ്പനി സ്ഥിരമായി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു യുവജനതാദള്‍ മാര്‍ച്ചു് നടത്തി. അടച്ചു പൂട്ടുന്നതുവരെ സമരം ശക്തമാക്കുമെന്നും, ഇതിനായി ഏല്ലാ രാഷട്രീയ, സന്നദ്ധ സംഘടനകളെ ഏകോപിച്ചു കൊണ്ടു പോവുമെന്നും ജനതാദള്‍(യു)സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. പെപ്‌സി കമ്പനി പൂട്ടണമെന്ന്ആവശ്യപ്പെട്ട് കമ്പനിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവികാരം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന അമിതജലം ഉപയോഗിക്കുന്ന മറ്റു കമ്പനികള്‍ക്ക് നേരെയും സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോക്കാ കോളക്കെതിരെ ശക്തമായിനിലകൊണ്ട എം.പി വീരേന്ദ്രകുമാറിന്റെ കൈകള്‍ക്കു ശക്തിപകരാന്‍ യുവജനതാദള്‍ മുന്നിട്ടിറങ്ങും.
വൈസ് പാര്‍ക്കിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചു കമ്പനിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. ശാസ്ത്രജ്ഞന്‍ ഡോ.എ.അച്യുതന്‍ ഉദ്ഘടനം ചെയ്തു. പെപ്‌സി കമ്പനിക്കെതിരെ നടത്തുന്ന കാട്ടിക്കൂട്ട് സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും ബഹുരാഷ്ട്ര കമ്പനിക്കെതിരെയുള്ള ശക്തമായ സമരങ്ങളാണ് വേണ്ടതെന്നും അച്യുതന്‍ പറഞ്ഞു.
ജനതാദള്‍(യു)ജില്ലാപ്രസിഡന്റ് എ.ഭാസ്‌കരന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് ഉദയകുമാര്‍, എം.എം.കബീര്‍, എന്‍.അബ്ദുല്‍ സത്താര്‍, ജയപ്രകാശ് പട്ടഞ്ചേരി, അജയ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."