കണ്ണോത്ത് കടവില്‍ ഹൈലെവല്‍ കനാല്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു ശക്തിപ്പെടുത്തി
വെങ്കിടങ്ങ്: ഹൈലെവല്‍ കനാലില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചുള്ള ശക്തിപ്പെടുത്തല്‍ മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ് മുഖ്യ അതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍, സെക്രട്ടറി പി.എസ് അബ്ദുല്‍ റസാഖ്, രത്‌നവല്ലി സുരേന്ദ്രന്‍, കെ.വി വേലുകുട്ടി, ബ്ലോക്ക് അംഗം കുമാരി എം.എം വാസന്തി,സണ്ണി വടക്കന്‍,അപ്പു ചീരോത്ത്, ശോഭന മുരളി, എന്‍.കെ വിമല, ഷിമി, മിനി, എല്‍.വി.ഇ.ഓ ഷിജി സംസാരിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവാക്കി കോഞ്ചിറ വരെ മൂന്നര കിലോ മീറ്റര്‍ നീളത്തിലാണു കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു ഹൈലെവല്‍ കനാലിന്റെ പാര്‍ശ്വ ഭിത്തി ബലപ്പെടുത്തുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണു പ്രവര്‍ത്തി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു ഹൈലെവല്‍ കനാല്‍ വൃത്തിയാക്കിയിരുന്നു.
തെക്കേ കോഞ്ചിറ പടവില്‍ ഇരിപ്പൂ കൃഷി ഇറക്കുകയും കനാലില്‍ വെള്ളം നിലനിന്നതിനാലും ചിരട്ടക്കടവ് ഭാഗത്തു ഇത്തവണ ശുദ്ധ ജലക്ഷാമം ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."