വയറിളക്കരോഗം നിയന്ത്രണ പക്ഷാചരണം: ഏകോപന സമിതി യോഗം ചേര്‍ന്നു
പാലക്കാട് : ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണ (ഐ.ഡി.സി.എഫ്) മെയ് 28 മുതല്‍ ജൂണ്‍ ഒമ്പത് വരെ ആചരിക്കപ്പെടുന്നതിന്റെ ഭാഗമായുളള ജില്ലാതല ഏകോപന സമിതി യോഗം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്റെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്നു.
പക്ഷാചരണ കാലഘട്ടത്തില്‍ പരിശീലന പരിപാടികള്‍, ഊര്‍ജ്ജിത ബോധവത്കരണ പരിപാടികള്‍, സ്‌കൂള്‍-കോളജ് കുട്ടികള്‍ക്കുളള വിവിധ മത്സരങ്ങള്‍, വയറിളക്കു രോഗ പ്രതിരോധത്തിനുളള പരിശീലനം, ആശാ പ്രവര്‍ത്തകരിലൂടെയുളള ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട് പാക്കറ്റുകളുടെ വിതരണം, പോസ്റ്ററുകളുടെയും, നോട്ടിസുകളുടെയും പ്രസിദ്ധീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തും.പരിപാടിയെ കുറിച്ച് പരിശീലനം നല്‍കുന്നതിനായി ജില്ലാ,താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി മെയ് 26ന് പരിശീലനം നടത്തും.
ജില്ലാ ആശുപത്രി, പാലക്കാട് ഐ.പി.പി ഹാളിലാണ് പരിശീലനം നടക്കുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പക്ഷാചരണ കാലയളവില്‍ നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.പി. റീത്ത , സാമൂഹിക നീതി, പഞ്ചായത്ത്, വിദ്യാഭ്യാസം, സംയോജിത ശിശു വികസനം, ജില്ലയിലെ വിവിധ മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ പ്രതിനിധികള്‍, ജില്ലാ സര്‍വെയലന്‍സ് ഓഫിസര്‍ ഡോ.നാസര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ.രചനാ ചിദംബരം, ഡെപ്യൂട്ടി ഡി.എം.ഓ ഡോ. ശെല്‍വരാജ്, ഡോ.അനൂപ്, ജില്ലാ മെഡിക്കല്‍ ഓഫിസിലെ പ്രോഗ്രാം ഓഫിസര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."