HOME
DETAILS

വികസനത്തിന്റെ പേരില്‍ ചിറ്റൂര്‍ കോളജിലെ ഈ കാടും ഇല്ലാതാവും

  
backup
March 25 2017 | 18:03 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf


പാലക്കാട് :ചിറ്റൂര്‍ കോളജിലെ വിദ്യാര്‍ഥികള്‍ വെച്ചുണ്ടാക്കിയ പുഴയോരക്കടിനു മരണമണിമുഴങ്ങുന്നു. കഴിഞ്ഞ25 വര്ഷം മുന്‍പ് ഇക്കോ ക്ലബും, പ്രകൃതി സ്‌നേഹികളായ അധ്യാപകരും ചേര്‍ന്ന് നാട്ടു വളര്‍ത്തിയ മരങ്ങളാണ് വിനോദസഞ്ചാരത്തിനുളള നടപ്പാത ഉണ്ടാക്കുന്നതിനായി മുറിച്ചു നീക്കാന്‍ ശ്രമം നടക്കുന്നത്. ചിറ്റൂര്‍ കോളജില്‍ സമഗ്ര വികസനപദ്ധതിയുടെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചു നീക്കി നടപ്പാത ഉണ്ടാക്കാന്‍ പദ്ധതി തയാറാക്കിയത്.
1991-92 കാലത്തു തരിശുഭൂമിയായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി  മണ്ണൊലിപ്പുണ്ടായി കെട്ടിടങ്ങള്‍ക്ക് ഭീക്ഷണിയായി മാറിയിരുന്നു. ഇത് ഭൂമിശാസ്ത്ര വിഭാഗത്തിലെ അധ്യാപകരും, വിദ്യാര്‍ഥികളും നടത്തിയ പഠനത്തില്‍ മരങ്ങള്‍ നട്ട് ഇതിനു തടയിടാമെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും,   ജന്തുശാസ്ത്രവിഭാഗംഅധ്യാപകനുമായ ഇ. കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തില്‍ നേച്ചര്‍ ക്ലബ് രൂപികരിച്ചു മരങ്ങള്‍ നട്ടുപിടിപ്പിച്ചു.
 45 ഏക്കറോളം വരുന്ന കോളജ് കാംപസിലെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലവും കളിസ്ഥലവും ഒഴിവാക്കി മറ്റെല്ലാ സ്ഥലങ്ങളുംവനം വെച്ചുപിടിപ്പിക്കാന്‍ ശ്രമം തുടങ്ങി. കൈതയും കരിമ്പനയും ഞാവലും വേങ്ങയുംഎന്നീ ഇലപൊഴിയാത്ത മരങ്ങളും മുളയുള്‍പ്പെടെ മുള്ളു മരങ്ങളും നാട്ടു വളര്‍ത്തി. പതിനഞ്ചു വര്‍ഷത്തോളം മാറിമാറി വന്ന കുട്ടികളും മരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു.
കാട് പുനസൃഷ്ട്ടിച്ചു. പിന്നീട് കോളജിലെ എന്‍ .സി.സി, എന്‍ എസ്.എസ് വിദ്യാര്‍ഥികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും കാടിനെസംരക്ഷിക്കാന്‍ കൈകോര്‍ത്തു. കാട് ഉണ്ടാക്കാന്‍ രാവും പകലും കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്നഎസ്.ഗുരുവായൂരപ്പന്‍, കെ.ശരവണകുമാര്‍, വിളയോടി അശോക് കുമാര്‍ ഉള്‍പടെയുള്ളവരെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചിരുന്നു.
ഇത്രയും വര്‍ഷങ്ങളായി വിയര്‍പ്പും ചോരയുമൊഴുക്കി വിദ്യാര്‍ഥികളുണ്ടാക്കിയ  ഈ ജൈവ ആവാസ വ്യവസ്ഥ അപ്പാടെ തകര്‍ത്താണ് കോടികള്‍ ചിലവഴിച്ചുള്ള കോണ്‍ഗ്രീറ്റ്  വനം നിര്‍മിക്കാന്‍ പദ്ധതി ഇട്ടിട്ടുള്ളത്. ആയിരകണക്കിന് വിദ്യാര്‍ഥികളുടെപഠനത്തിന് അനുകൂലമായ പൊടിപടലങ്ങളില്ലാത്തതും ശബ്ദമലിനീകരണങ്ങളില്ലാത്തതുമായ അന്തരീക്ഷം ഇല്ലാതാക്കിയാണ് പദ്ധതി വരുന്നത്.
വര്‍ഷങ്ങളായിപക്ഷി മൃഗാദികളും,നദിക്കരയില്‍ തിരിച്ചെത്തിയ ജലജീവികളുടെയും ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുമെന്ന് ഇ.കുഞ്ഞിക്കൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പ്രകൃതിയെയും വനത്തെയുംസംരക്ഷിക്കാന്‍ സാമൂഹിക വനവല്‍ക്കരണ പദ്ധതികളിലൂടെയും വനസംരക്ഷണത്തിനുമായി   കോടികള്‍ ചിലവഴിച്ചുകൊണ്ടിരിക്കുമ്പോഴും കുറെയധികം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഇച്ഛാശക്തി കൊണ്ടുമാത്രം സൃഷ്ടിച്ച ഈ പുഴയോരകാടിനെ ഏത് വിധേനയും സംരക്ഷിക്കപെടണ മെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ് ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു.
ഈ പദ്ധതി പുഴയുടെ മറുകരയിലേക്കു മാറ്റുകയാണെങ്കില്‍ കാടിനെ സംരക്ഷിച്ചുകൊണ്ടുതന്നെ വികസനം നടത്താനും,അവിടുത്തെ കൈയേറ്റംഒഴിപ്പിക്കാനും കഴിയും. ടൂറിസ്‌റ് ബംഗ്ലാവ് ഉള്‍പ്പെടെയുള്ള മറുകരയിലേക്ക് മാറ്റാന്‍ അനുകൂലമാണുള്ളതെന്നും ഇവിടെ നടപ്പാതപണിയണമെന്നാണ് നഗരസഭ ചെയര്‍മാന്‍ടി.എസ് തിരുവെങ്കിടവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.പ്രീതും അഭിപ്രായപ്പെട്ടത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago