HOME
DETAILS
MAL
ഖത്തര്‍ മധ്യപൗരസ്ത്യ ദേശത്തെ സന്തോഷം നിറഞ്ഞ രണ്ടാമത്തെ രാജ്യം
backup
March 25 2017 | 18:03 PM
ദോഹ: മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍(മെന) മേഖലയില്‍ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ടാമത്തെ രാജ്യമെന്ന പദവി ഖത്തര്‍ തിരിച്ചു പിടിച്ചു. കഴിഞ്ഞ വര്‍ഷം സഊദി അറേബ്യ നേടിയെടുത്ത ഈ പദവി ഖത്തര്‍ ഇത്തവണ നിലനിര്‍ത്തിയതായി യു.എന്നിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2017ലെ ലോകത്തിലെ മൊത്തം 155 രാജ്യങ്ങളുടെ പട്ടികയില്‍ 35ാം സ്ഥാനമാണ് ഖത്തറിന്. സഊദി അറേബ്യയേക്കാള്‍ രണ്ടു പടി മുകളിലാണ് ഖത്തര്‍. എന്നാല്‍, സഊദി 2016ലെ 34ാം സ്ഥാനത്തു നിന്ന് 37ലെത്തി.
അതേസമയം മേഖലയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമെന്ന പദവിയില്‍ യു.എ.ഇ തുടരുകയാണ്.
ലോക തലത്തില്‍ 28ാം സ്ഥാനത്തു നിന്ന് 21ാം സ്ഥാനത്തെത്താന്‍ ഇത്തവണ യു.എ.ഇ ക്ക് സാധിച്ചു. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളില്‍ കുവൈത്ത് 39ാമതും ബഹ്റൈന്‍ 41ാമതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."