HOME
DETAILS

പി.സി.ജോര്‍ജിന്റെ നയപ്രഖ്യാപനം

  
backup
June 30 2016 | 04:06 AM

%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96

രണ്ടു മുന്നണികളിലായി നിയമസഭയിലിരുന്ന് അതതുകാലത്തെ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ച പി.സി.ജോര്‍ജ് ഇപ്പോള്‍ ഒറ്റയാനാണ്. തീര്‍ത്തും സര്‍വതന്ത്രസ്വതന്ത്രനായി മുഖ്യ രാഷ്ട്രീയ ചേരികളെയെല്ലാം വെല്ലുവിളിച്ച് വന്‍ ഭൂരിപക്ഷത്തോടെ സഭയിലെത്തിയ ജോര്‍ജിനിപ്പോള്‍ ഇടംവലം നോക്കേണ്ടതില്ല. സ്വന്തം നയം, സ്വന്തം നിലപാട്, സ്വന്തം പരിപാടി. കുറഞ്ഞസമയംകൊണ്ടാണെങ്കിലും ജോര്‍ജ് ഇന്നലെ അതു ഭംഗിയായി സഭയില്‍ പ്രഖ്യാപിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ജോര്‍ജിന്റെ ആദ്യ നിലപാടു പ്രഖ്യാപനം. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ ബാലറ്റ്‌പേപ്പര്‍ മടക്കി പെട്ടിയിലിട്ട ജോര്‍ജ് പക്ഷെ, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ 'നോട്ട എന്തുകൊണ്ടില്ല?' എന്ന ചോദ്യം എഴുതിച്ചേര്‍ത്താണു പെട്ടിയിലിട്ടത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ തന്റെ ഊഴമെത്തിയപ്പോള്‍ ജോര്‍ജ് നയം വ്യക്തമായി വെളിപ്പെടുത്തി. അനുവദിക്കപ്പെട്ടത് ഒരു മിനിറ്റാണെങ്കിലും കുറച്ചുകൂടി സമയമെടുത്ത് അദ്ദേഹം പറയാനുള്ളത് തീര്‍ത്തുപറഞ്ഞു. ബി.ജെ.പിയുടെ വളര്‍ച്ചയുടെ പേരില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ചര്‍ച്ച പുരോഗമിച്ചത്. എന്നാല്‍ രണ്ടു മുന്നണികളും ചക്കളത്തിപ്പോരാട്ടം നടത്തിയാണ് ബി.ജെ.പിയെ വളര്‍ത്തിയതെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. ഇരുകൂട്ടരും വര്‍ഗീയഫാസിസത്തെ വളര്‍ത്തുകയാണ്. ഇവര്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ച് മാറിമാറി ഭരിക്കുന്നു. ഈ മുന്നണികളും ബി.ജെ.പി മുന്നണിയും നാടിന് ആപത്താണ്. ഇവിടെ ഒരു ജനപക്ഷ മുന്നണി ഉണ്ടാകേണ്ടതുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം മാറ്റണമെന്ന് മറ്റു പലരും വളച്ചൊടിച്ചാണ് പറയുന്നതെങ്കിലും അത് വെട്ടിത്തുറന്നു പറയാന്‍ തോമസ് ചാണ്ടിക്ക് ഒരു മടിയുമില്ല. അതിന് കാരണവുമുണ്ട്. ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇപ്പോള്‍ പഴയതുപോലെ കച്ചവടം നടക്കുന്നില്ല. മുമ്പ് വന്‍കിട കോണ്‍ഫറന്‍സുകളൊക്കെ അവിടെ നടന്നിരുന്നു. മദ്യമില്ലാത്തതുകൊണ്ട് ഇപ്പോള്‍ അതൊന്നും കാര്യമായി നടക്കുന്നില്ല. ഇതു കാരണം സ്വന്തം വരുമാനം കുറയുന്നതില്‍ മാത്രമല്ല സര്‍ക്കാരിനു നികുതിവരുമാനം കുറയുന്നതിലും ചാണ്ടിക്കു ദുഃഖമുണ്ട്. സി.പി.എമ്മിന്റെ നാളിതുവരെയുള്ള ഭരണനേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നേതാക്കള്‍ എല്ലാ കാലത്തും ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് അവര്‍ക്കു വിട്ടുകൊടുക്കാന്‍ സി.എഫ് തോമസ് തയാറല്ല. 1980ലെ ഇടതു മന്ത്രിസഭയില്‍ അധ്വാനവര്‍ഗത്തിന്റെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അതു നടപ്പിലാക്കിയത്. കെ.എം മാണി താല്‍പര്യമെടുത്താണ് അതു നടപ്പാക്കിയതെന്നും സി.എഫ് തോമസ്.

വനമേഖലയില്‍ കാമറ സ്ഥാപിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നതിനോട് പ്രതിപക്ഷത്താണെങ്കിലും എം. ഉമ്മറിന് യോജിപ്പാണ്. പാര്‍ട്ടി ഓഫിസില്‍ ഒളികാമറ വച്ചുള്ള പരിചയം സി.പി.എം നേതാക്കള്‍ക്ക് ഉള്ളതിനാല്‍ ഈ പദ്ധതി വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ട്. വേണമെങ്കില്‍ ഇതില്‍ നിന്നു കിട്ടുന്ന ദൃശ്യങ്ങള്‍ ഡിസ്‌കവറി ചാനലിനു വിറ്റ് വരുമാനമുണ്ടാക്കാമെന്നും ഉമ്മറിന്റെ ഉപദേശം. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സി.കെ.ശശീന്ദ്രന്‍ സംസാരിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് കുട്ടികളടക്കം ആദിവാസികളെ ജയിലിലടച്ചതു മറച്ചുവച്ചാണ് പ്രതിപക്ഷം തലശേരിയില്‍ യുവതികളെ കുട്ടിയോടൊപ്പം ജയിലിലടച്ചതിനെ വിമര്‍ശിക്കുന്നതെന്നും ശശീന്ദ്രന്‍. എല്‍.ഡി.എഫ് വര്‍ഗീയവികാരമിളക്കിവിട്ട് ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി ഉപയോഗപ്പെടുത്തുകയല്ലാതെ അവരുടെ ക്ഷേമത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ടി.വി ഇബ്രാഹിമിന്റെ ആരോപണം. ഡി.പി.ഇ.പി എന്ന ലോകബാങ്ക് പദ്ധതി നടപ്പാക്കി വിദ്യാഭ്യാസമേഖലയെ അലങ്കോലപ്പെടുത്തിയത് എല്‍.ഡി.എഫ് ആണെന്നും ഇബ്രാഹിം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേ സംസാരിക്കുന്നതിനിടയില്‍ സരിത എസ്. നായര്‍ അഭിസാരികയാണെന്ന് എം. നൗഷാദിന്റെ പരാമര്‍ശം. കഴിഞ്ഞ സഭയില്‍ സ്ത്രീകളെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചിരുന്ന വനിതാ അംഗങ്ങളില്‍ ചിലര്‍ സഭയിലുണ്ടായിരുന്നെങ്കിലും ഇത്തവണ അവര്‍ ഭരണപക്ഷത്തും പരാമര്‍ശം ഭരണകക്ഷി അംഗത്തില്‍ നിന്നുമായതുകൊണ്ടാവാം ആരും ഒന്നും പറഞ്ഞില്ല. നൗഷാദ് പ്രസംഗിക്കുമ്പോള്‍ ഇ.എസ് ബിജിമോള്‍ ആയിരുന്നു ചെയറില്‍.

അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചുകൊണ്ട് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പി.ടി തോമസിന് സ്ഥലജല വിഭ്രമം ബാധിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ബഹളത്തിനടയാക്കി. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം സൃഷ്ടിച്ചു. സ്ഥലജല വിഭ്രമം എന്ന വാക്കിന്റെ അര്‍ഥം പഠിച്ച ശേഷം സംസാരിക്കാന്‍ പിണറായി പറഞ്ഞപ്പോള്‍ സ്ഥലജല വിഭ്രമം മുഖ്യമന്ത്രിക്കാണെന്നായി പ്രതിപക്ഷം. ഒടുവില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇടപെട്ട് പ്രതിപക്ഷത്തെ ശാന്തരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago