പലകപ്പാണ്ടി കനാലിലെ മണല്‍ നീക്കം വൈകുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
പുതുനഗരം: പലകപ്പാണ്ടി വെള്ളച്ചാട്ടം മുതല്‍ ചുള്ളിയാര്‍ഡാം വരെയുള്ള നാല് കിലോമീറ്റര്‍ പ്രദേശത്താണ് 3000 എം.എം ക്യുബിലധികം മണല്‍ കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ കണ്ടെത്തിയത്.എന്നാല്‍ 2000 എം.എം.ക്യൂബ് മണലാണ് കനാലിലുള്ളതെന്ന് ഇറിഗേഷന്റെ പീച്ചി പരിശോധന കേന്ദ്രം പഠനത്തില്‍ അറിയിച്ചിരുന്നു.
മഴക്കുമുമ്പ് നാല് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലെ കനാലിലെ മണല്‍ നീക്കിയില്ലെങ്കില്‍ ഇത്തവണ മഴ ശക്തമായാല്‍ മണല്‍ നീക്കം തടസപെടുമെന്നും സീതാര്‍കുണ്ട് ജലം ചുള്ളിയാര്‍ ഡാമില്‍ എത്താതാകുമെന്നും കര്‍ഷകര്‍ പറയുന്നു. ജില്ലാ കലക്ടര്‍ക്ക് നിരവധി തവണ പരാതി നല്‍കിയും നടപടിയെടുക്കാത്തതിനാല്‍ പ്രതീകാത്മകമായി കനാലിലം മണല്‍നീക്കുന്ന സമരം നടത്തിയെങ്കിലും മണല്‍ നീക്കുവാന്‍ നടപടിയെടുക്കുവാന്‍ അധികൃതര്‍ ഇതുവരെ തയ്യാറാവാത്തതിനാല്‍ ഇത്തവണ കാലവര്‍ഷം ഉപയോഗപെടുത്തുവാന്‍ സാധിക്കില്ലെന്ന വിഷമത്തിലാണ് പാടശേഖരസമിതികള്‍. കനാലില്‍ അടിഞ്ഞുചേര്‍ന്ന് മണ്ണും മണലും നീക്കുന്നതിനുവേണ്ടി കരാര്‍ നല്‍കണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അടിയന്തിരമായി മണല്‍ നീക്കുന്ന പണികള്‍ ആരംഭിച്ചില്ലെങ്കില്‍ കൂടുതല്‍ മണ്ണലും ചെളിയും നിറഞ്ഞ അടിവാരങ്ങളിലെ കൃഷിയിടങ്ങള്‍ നശിക്കുമെന്ന ബീതിയിലാണ് അടിവാരമേഖലയിലെ കര്‍ഷകര്‍.
പലകപ്പാണ്ടി കനാലിന്റെ നാലാം ഘട്ടത്തില്‍ മണ്ണിടിച്ചല്‍ ഇടക്കിടേ ഉണ്ടാകുമെന്ന കാരണത്താല്‍ കനാലിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചിരുന്നു.
ഇത്തരത്തില്‍ കനാനുമുകളില്‍ കോണ്‍ക്രിറ്റ് ചെയ്ത് ഭാഗത്ത് വീണ്ടും മണ്ണു വീണ് തീര്‍ന്നതിനാല്‍ കനാലിനകത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കണമെങ്കില്‍ കനാലിനകത്ത് യന്ത്രങ്ങള്‍ കടത്തിവിട്ട് മണല്‍നീക്കണം ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പലകപ്പാണ്തി പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരമില്ലാതാകുമെന്നും അടിയന്തിരമായി നടപടിയെടുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."