ഇലക്ട്രോണിക് ഉപകരണ വിലക്ക് നിലവില്‍ വന്നു
വാഷിങ്ടണ്‍: എട്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കും ബ്രിട്ടനിലേക്കുമുള്ള വിമാനങ്ങളില്‍ ഇ-ഉപകരണങ്ങള്‍ വിലക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് വിലക്ക്.
സ്മാര്‍ട് ഫോണിനേക്കാള്‍ വലുപ്പമുള്ള ഇ-ഉപകരണങ്ങളാണ് വിലക്കിയത്. ലാപ്‌ടോപ്, കാമറ, ടാബ്, ഇ-റീഡര്‍ തുടങ്ങിയവയൊന്നും വിലക്കുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് യാത്രയില്‍ കൈവശംവെക്കനാകില്ല. തുര്‍ക്കി, ഖത്തര്‍,യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസുകള്‍ക്കാണ് വിലക്ക് ബാധകം.
അല്‍ഖാഇദ ഭീകരര്‍ ഇ-ഉപകരണങ്ങളില്‍ ബോംബ് സ്ഥാപിച്ച് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് അമേരിക്ക വിശദീകരിച്ചിരുന്നു . ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ യു.എ.ഇ, ഖത്തര്‍ രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു.
എന്നാല്‍ തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഈജിപ്ത്, തുനീഷ്യ, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടന്റെ വിലക്കുണ്ട്. വിലക്കിനോട് യാത്രക്കാര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."