മേഖ്നു ചുഴലിക്കാറ്റ്: സലാല വിമാനത്താവളം അടച്ചു
മസ്കത്ത്: മേഖ്നു ചുഴലിക്കാറ്റ് സലാല തീരത്ത് പതിക്കാനിരിക്കെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി സലാല രാജ്യാന്തര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്താണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി നിര്‍ത്തിവെച്ചത്. സലാല നഗരത്തിന്റെ വടക്ക് കിഴക്ക് അഞ്ചു കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
കൂടാതെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് പതിക്കും.
കാറ്റ് തീരം തൊടുന്ന ദിവസം ഉയര്‍ന്ന വേഗതയിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിച്ച് കാറ്റഗറി രണ്ട് വിഭാഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."