പിലിക്കോട് പഞ്ചായത്ത് രാജ്യത്തിനു മാതൃക: മന്ത്രി ചന്ദ്രശേഖരന്‍
ചെറുവത്തൂര്‍: ഊര്‍ജ മിതവ്യയം ശീലമാക്കി പൊതുസ്ഥാപനങ്ങള്‍ പ്രകൃതിക്കിണങ്ങുന്ന ഊര്‍ജസൗഹൃദ ഹരിത ഓഫിസുകളാക്കി മാറ്റുക വഴി പിലിക്കോട് പഞ്ചായത്ത് രാജ്യത്തിനു മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു.
പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജയാനം പദ്ധതിയുടെ തുടര്‍ച്ചായി നടപ്പാക്കുന്ന ഹരിത കാര്യാലയം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുത ക്ഷമതയുള്ള ഉപകരണങ്ങള്‍ മന്ത്രി കൈമാറി. ജൂണ്‍ അഞ്ചുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ വിളംബരവും ചടങ്ങില്‍ നിര്‍വഹിച്ചു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.എം.സി ഡയരക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.കൃഷ്ണന്‍, പി.രാഘവന്‍, രവീന്ദ്രന്‍ മാണിയാട്ട്, പി.പി. അടിയോടി, പി.വി ഗോവിന്ദന്‍, എം.കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. അനുബന്ധമായി ശുചിത്വപൂര്‍ണ മഴക്കാലം ചര്‍ച്ചാ ക്ലാസ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ അധ്യക്ഷയായി. കില ഫാക്കല്‍റ്റി പി. രാജീവന്‍ ക്ലാസെടുത്തു. കെ. ദാമോദരന്‍, എം.കെ നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."