മന്ത്രി സ്വീകരണത്തിനു നിന്നില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
തൃക്കരിപ്പൂര്‍: സ്വീകരണത്തിനു കാത്തുനില്‍ക്കാതെ മന്ത്രി ഉദ്ഘാടന വേദിയിലെത്തിയത് നാട്ടുകാരെ ക്ഷുഭിതരാക്കി. ഇന്നലെ ഉച്ചയോടെ വലിയപറമ്പ വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ഇ ചന്ദ്രശേഖരനെ സ്വീകരിക്കാന്‍ ഉദ്ഘാടന വേദിക്ക് നൂറുമീറ്റര്‍ അകലെ വാദ്യമേളങ്ങളും മുത്തുകുടകളേന്തിയ സ്ത്രീകളടക്കമുള്ളവര്‍ കാത്തിരുന്നു. എന്നാല്‍ ഇതിനൊന്നും കാത്തുനില്‍ക്കാതെ മന്ത്രി നേരെ ഉദ്ഘാടന വേദിയിലെത്തുകയായിരുന്നു. ഇതില്‍ രോക്ഷാകുലരായ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മന്ത്രിയോട് തട്ടിക്കയറി. ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറോളം കാത്തിരുന്ന ജനങ്ങളെ തഴഞ്ഞ മന്ത്രിയെ ഉദ്ഘാടനത്തില്‍നിന്നു മാറ്റി നിര്ത്തണമെന്നുവരെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും താനറിഞ്ഞിട്ടില്ലെന്നാണ് മന്ത്രി അറിയിച്ചത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇത്തരത്തിലുള്ള സ്വികരണങ്ങളില് നിന്ന് മന്ത്രിമാര്‍ വിട്ടു നില്‍ക്കണമെന്ന ഇടതു സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായാണ് ഞാന്‍ ഇത്തരം സ്വീകരണങ്ങള്‍ ഒഴിവാക്കുന്നതെന്നും താനറിയാത്തതും നിങ്ങള്‍ ഉത്തരവാദിയല്ലാത്തതുമായ ഈ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും മന്ത്രി പിന്നീട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."