റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൈല വിതരണം നടത്തി
പെരുമ്പിലാവ്: അക്കിക്കാവ്-കടങ്ങോട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് വേദനക്കുള്ള മരുന്നുമായി യുവമോര്‍ച്ച പ്രവര്‍ത്തര്‍. അക്കിക്കാവ്-കടങ്ങോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ നിരാഹാര സമരത്തിന്റെ ഭാഗമായാണ് റോഡിലെ സ്ഥിരം വാഹനയാത്രക്കാര്‍ക്ക് ശരീരവേദനക്കുള്ള തൈലവുമായി പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്.
പാരമ്പര്യ ആയുര്‍വേദ ഉല്പന്നമായ ഉസ്മാന് സ്പെഷ്യല്‍ കൊട്ടന്‍ചുക്കാദി തൈലമാണ് റോഡിലെ സ്ഥിരം ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിതരണം ചെയ്തത്. റോഡിലൂടെയുള്ള സ്ഥിരം യാത്ര ഇതിനോടകം പലര്‍ക്കും ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നടുവേദനക്കും കൈ, കാല് വേദനക്കും പരിഹാരമായാണ് പ്രവര്‍ത്തകര്‍ നൂറോളം വരുന്ന യാത്രക്കാര്‍ക്ക് സൗജന്യമായി തൈലം വിതരണം ചെയ്തത്.
യുവമോര്‍ച്ച കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മൂര്‍ത്താട്ടില്‍ നികേഷ്, തെലവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് ബി.എം.എസ് കണ്‍വീനര്‍ സുനില്‍ കിഴക്കേക്കരഞ്ഞാലില് അധ്യക്ഷനായി. യുവമോര്‍ച്ച പ്രവര്‍ത്തകരായ സുബീഷ്, വിഷ്ണു, യദുകൃഷ്ണ, വിശാഖ് മേനോത്, ശ്രീറാം, നംപീശന്‍ വേലൂര്‍, ശങ്കരനാരായണന്, ജയ മണികണ്ഠന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."