വെളുത്തൂര്‍ ഗ്രാമം സമ്പൂര്‍ണ ഹരിതവല്ക്കരണത്തിനൊരുങ്ങുന്നു
വെളുത്തൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെളുത്തൂര്‍ ഗ്രാമം സമ്പൂര്‍ണ ഹരിതവല്കരണത്തിനൊരുങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ആയിരം ഫല വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
കേരള സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് വെളുത്തൂരിനെ ഹരിതാഭമാക്കുന്നത്. ഗ്രാമത്തില്‍ സമ്പൂര്‍ണ കാര്‍ഷിക വികസന പദ്ധതിയാണ് അടുത്ത ലക്ഷ്യം. ഗ്രാമപഞ്ചായത്ത്' പ്രസിഡന്റ് സുജാത മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. എസ്റ്റ ലിറ്റ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍. സതീശ് അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.എല്‍ ജോസ്, സുബിത സന്തോഷ്, ശാരദ ഗിരിജന്‍, ശോഭ ഷാജി, കെ. പ്രസീത്, കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളജ് ഡീന്‍ ഡോ. കെ വിദ്യ സാഗര്‍, ഡോ. കുഞ്ഞാമു, ഡോ. ജമാലുദ്ദീന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.ആര് ബാബുരാജ് സംസാരിച്ചു.
ആസൂത്രണസമിതി ഉപാധ്യക്ഷന്‍ വി.കെ ഉണ്ണികൃഷ്ണന് പദ്ധതി വിശദീകരിച്ചു. എന്‍. സതീഷ് സ്വാഗതവും പഞ്ചായത്ത് അംഗം വിജിത പ്രതാപന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."