HOME
DETAILS

പനി: വീര്‍പ്പുമുട്ടി നീലേശ്വരം താലൂക്കാശുപത്രി

  
backup
May 25 2018 | 05:05 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%b2

 


നീലേശ്വരം: പനിത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ് നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. ദിനംപ്രതി ഇവിടെ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം കൂടിയതോടെ നിലവിലുള്ള ജീവനക്കാരും തികയാതെയായി. 506 രോഗികളാണ് ഇന്നലെ ഇവിടെ പരിശോധനയ്‌ക്കെത്തിയത്. ഇതില്‍ മൂന്നു ഡെങ്കിപ്പനി ബാധിതരും 22 വൈറല്‍ പനി ബാധിച്ചവരും 64 സാധാരണ പനി ബാധിച്ചവരും ഉണ്ട്. ബുധനാഴ്ച എഴുനൂറോളം പേര്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. നിലവില്‍ 14 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു സൂപ്രണ്ടും ഒരു ദന്തരോഗ വിദഗ്ധനും ഉള്‍പ്പെടും. ഒരു ഡോക്ടര്‍ പ്രസവാവധിയിലുമാണ്. നാലു പേര്‍ക്ക് അത്യാഹിത വിഭാഗത്തിന്റെ ചുമതലയാണ്. ശേഷിക്കുന്ന ഏഴു പേരില്‍ രണ്ടു പേര്‍ പനിബാധിച്ച് അവധിയിലും ഒരാള്‍ സാധാരണ അവധിയിലുമാണ്. ബാക്കിയുള്ള നാലു ഡോക്ടര്‍മാരാണ് ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ ഇവര്‍ക്ക് അമിതഭാരമായ സ്ഥിതിയാണ്.
കൂടാതെ ലാബിലെ ജീവനക്കാരുടെ കുറവ് രോഗികള്‍ക്കും ദുരിതമാകുന്നു. വിവിധ പരിശോധനകളുടെ ഫലം കിട്ടാനായി കഴിഞ്ഞ ദിവസം നാലു മണിക്കൂറോളമാണ് രോഗികള്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നത്. പനി ഉള്‍പ്പെടെ ബാധിച്ച രോഗികള്‍ക്ക് ലാബിനു മുന്നില്‍ ഇരിക്കാന്‍ പോലും സ്ഥലമില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ലാബില്‍ നാലു ജീവനക്കാരുടെ തസ്തികയാണുള്ളത്. നിലവില്‍ മൂന്നു പേര്‍ മാത്രമേയുള്ളൂ.
ജൂണ്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് ഒരു ലാബ് അസിസ്റ്റന്റിനെ കൂടി നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. മഴക്കാലം കൂടി വരുന്നതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. ഇപ്പോഴുണ്ടാക്കിയ താല്‍ക്കാലിക സൗകര്യം പോലും ആ സമയത്ത് മതിവരാതെയാകും.
മലയോരപഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍ ഇവിടെ ചികിത്സയ്‌ക്കെത്തുന്നുണ്ട്. നിലവിലുള്ള അസൗകര്യങ്ങള്‍ക്കിടയിലും മികച്ച സേവനം ലഭിക്കുന്നു എന്നതാണ് ഇതിനു കാരണം. അതു കൊണ്ടു തന്നെ ഇവിടെയെത്തുന്ന രോഗികള്‍ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago