കാര്‍ഷിക മേഖലക്ക് പ്രാധാന്യമേകി വെള്ളാങ്ങല്ലൂര്‍
കരൂപ്പടന്ന: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുകയും മറ്റു മേഖലകള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പിലാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. 18.39 കോടി വരവും 17.34 കോടി ചെലവും1.04 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയിലുള്‍പ്പെട്ട കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യ ബന്ധനം എന്നിവക്കായി 1.05 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹ്യ ക്ഷേമ പ്രവര്ത്തനങള്ക്ക് 52 ലക്ഷം വകയിരുത്തി. ഭവന നിര്‍മാണത്തിന് 48 ലക്ഷം, പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 34 ലക്ഷം, ആരോഗ്യ മേഖലക്ക് 21 ലക്ഷം, ശുചിത്വത്തിനായി 30 ലക്ഷം, ശ്മശാനവും അറവുശാലയും കൂടി 40 ലക്ഷം, വനിത, ശിശു, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമത്തിനായി 49 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
അതേ സമയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ എല്‍.ഡി.എഫ് ഭരണസമിതി ഏകപക്ഷീയമായി തയാറാക്കിയ ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ കെ.എച്ച് അബ്ദുല്‍ നാസര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."