2017-2018 പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലക്കും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കി വേലൂര്‍
എരുമപ്പെട്ടി: കാര്‍ഷിക മേഖലക്കും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കി വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദാണ് ബജറ്റ് അവതരിപ്പിച്ചത്.
16,20,12 ,011 രൂപ വരവും 14,2 1,5 4,000 രൂപ ചെലവും 100,98,062 രൂപ നീക്കിയിരിപ്പുമാണ് ബജറ്റില്‍ ഉള്ളത്. കൃഷി അനുബന്ധ മേഖലകള്‍, മൃഗ സംരക്ഷണം, ജലസേചനം, നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ അധ്യക്ഷയായി.എന്നാല്‍ ബജറ്റില്‍ വിദ്യാര്‍ഥികള്‍ക്കും കുടിവെള്ളത്തിനും വേണ്ടി പ്രധാന പദ്ധതികള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്താത്ത നിരാശാജനകമായ ബജറ്റാണ് ഭരണസമിതി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പി.കെ ശ്യാംകുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കാലാനുസൃതമായ ചില മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് ഇത്തവണത്തെ ബജറ്റ് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത കിരാലൂര്‍ സ്‌കൂളിന് ഫണ്ടുകളൊന്നും വകയിരുത്തിയിട്ടില്ലെന്നും മാലിന്യ സംസ്‌കരണത്തിനായി പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."