വിശുദ്ധ റമദാനിന്റെ ആത്മീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം: സമസ്ത
കാസര്‍കോട്: വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങള്‍ ആരാധനകളാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാലും ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ആഹ്വാനം ചെയ്തു.
മതചിഹ്നങ്ങളും ആരാധനകളും വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഇക്കാലത്ത് റമദാനിന്റെ ആത്മീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഭൗതികതയുടെ അതിപ്രസരത്തില്‍ നിന്ന് മനസുകളെയും ചിന്തകളെയും മുക്തമാക്കാനും പറ്റിയ ഒരു സുവര്‍ണാവസരമായി വ്രതമാസത്തെ ഉപയോഗപ്പെടുത്തണമെന്നും യോഗം ഉണര്‍ത്തി.
വിടപറഞ്ഞ സമസ്ത മുശാവറാ മെമ്പര്‍ മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്‌റാഹിം ഹാജി, എ.ടി.എം കുട്ടി ഉള്ളണം, മുഫീദ് ഹുദവി ചാല എന്നിവരുടെ പേരില്‍ അനുശോചനവും പ്രത്യേക പ്രാര്‍ഥനയും നടത്തി. യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷനായി.
വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ നീലേശ്വരം ഖാസി മഹ്മൂദ് മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, കെ.ടി അബ്ദുല്ല ഫൈസി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, എം. മൊയ്തു മൗലവി കാഞ്ഞങ്ങാട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സാലിഹ് മുസ് ലിയാര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, സി.എം ബീരാന്‍ ഫൈസി, ഫദ് ലുര്‍ റഹ്മാന്‍ ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."