കള്ളുഷാപ്പ് സമരം: അക്രമത്തില്‍ പ്രതിഷേധിച്ചു
എളേറ്റില്‍: വട്ടോളി ജനതാ റോഡിലെ കള്ളുഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ടു സമാധാനപരമായി കുത്തിയിരിപ്പു സമരം നടത്തുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനും അപായപ്പെടുത്താനും ശ്രമിച്ച ചെത്തുതൊഴിലാളികളുടെ നടപടിയെ സമരസമിതി അപലപിച്ചു. ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യ ഷാപ്പ് അടച്ചുപൂട്ടാന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പൊളിച്ചുമാറ്റിയ ഷാപ്പിന്റെ സമീപത്തുള്ള പൊതുസ്ഥലത്തു വച്ചു മദ്യം വില്‍ക്കാനുള്ള ശ്രമം സമരസമിതി തടഞ്ഞുവരികയാണ്.
ദിവസവും രാവിലെ കള്ളിന്റെ ബാരലുമായി അനധികൃത വില്പനയ്ക്കെത്തുന്ന തൊഴിലാളികളെ തടയല്‍ ഇവിടെ പതിവാണ്. അനധികൃതമായി കൊണ്ടുവരുന്ന കള്ള് സ്ഥിരമായി പൊലിസ് കൊണ്ടുപോകുകയാണു ചെയ്യാറ്. ഇന്നലെ പൊലിസ് സ്ഥലത്തില്ലാതിരുന്ന സമയത്തു സമരം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്തിയും അക്രമിക്കാന്‍ തുനിഞ്ഞും നേരത്തെ ഷാപ്പ് നിലനിന്നിരുന്ന സ്ഥലത്തേക്ക് ഒരുകൂട്ടം തൊഴിലാളികള്‍ കയറാന്‍ ശ്രമിച്ചതാണു പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
സ്ത്രീകളടക്കമുള്ളവരെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. സമര സമിതി അംഗങ്ങളായ ജമീല, നീതു, നിഷ തെറ്റത്ത്, കെ.പി ദമയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധം തീര്‍ത്തത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."