വയല്‍ക്കിളികളില്‍ ഐക്യദാര്‍ഡ്യസമിതി പിടിമുറുക്കുന്നു
തളിപ്പറമ്പ്: വയല്‍ക്കിളികളും ഐക്യദാര്‍ഡ്യസമിതിയും ചേര്‍ന്ന് നാളെ കണ്ണൂരിലേക്ക് നടത്തുന്ന ബഹുജനമാര്‍ച്ചില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പുറത്ത്. ഇതിനുമുമ്പ് വയല്‍ക്കിളികള്‍ നടത്തിയ പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. എന്നാല്‍ നാളെ ബഹുജനമാര്‍ച്ചില്‍ ഇവരെയൊക്കെ ഒഴിവാക്കിയാണ് ഐക്യദാര്‍ഡ്യ സമിതി പരിപാടി ആസൂത്രണം ചെയ്യുന്നത്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒഴിച്ചുനിര്‍ത്തി വയല്‍ക്കിളികള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുകയും ഭാവിപോരാട്ടങ്ങളുടെ ചുക്കാന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഐക്യദാര്‍ഡ്യസമിതിക്ക് ഇതിനു പിന്നിലുളളതെന്നാണ് സൂചന. ഇതില്‍ വയല്‍ക്കിളികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഐക്യദാര്‍ഡ്യസമിതിയുടെ തീരുമാനത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. ദേശീയപാതാ ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പള്ളിയാണ് രാവിലെ ഒന്‍പതിന് കീഴാറ്റൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടകന്‍. വൈകുന്നേരം കലക്ടറുടെ വസതിക്ക് മുന്നില്‍ നടത്തുന്ന കഞ്ഞിവയ്പ്പ് സമരം മുന്‍ നക്‌സല്‍ നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത.്
എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളേയും അകറ്റിനിര്‍ത്തി ഹൈവേ വിരുദ്ധസമരം പൂര്‍ണമായും ഏറ്റെടുക്കാനുള്ള ഐക്യദാര്‍ഡ്യസമിതിയുടെ നീക്കം ഹൈവേ വിരുദ്ധസമരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."