മോദിക്ക് വിമര്‍ശനം; ന്യൂയോര്‍ക്ക് ടൈംസിനെതിരേ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ നടപടിയോട് എതിര്‍പ്പറിയിച്ച് കേന്ദ്രസര്‍ക്കാര്‍. യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച മോദിയുടെ തീരുമാനത്തെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിച്ചത്. എന്നാല്‍ ഇത്തരം എഡിറ്റോറിയലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രം വിമര്‍ശിച്ചു. എല്ലാ എഡിറ്റോറിയലുകളും അഭിപ്രായങ്ങളും വിഷയസംബന്ധമാണ്. എന്നാല്‍ യോഗി ആദിത്യനാഥിനെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ അഭിപ്രായം ഇത്തരത്തില്‍ കാണാന്‍ കഴിയില്ല. ഈ അഭിപ്രായം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ ആത്മാര്‍ത്ഥതയെയാണ് ചോദ്യം ചെയ്യുന്നതെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്്‌ല പ്രസ്താവനയില്‍ പറഞ്ഞു.
മോദിയുടെ ഹിന്ദുതീവ്രവാദികളോടുള്ള ആപത്കരമായ താല്‍പര്യം എന്ന പേരില്‍ 23ന് എഴുതിയ എഡിറ്റോറിയലാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി വികസനവും സാമ്പത്തിക വളര്‍ച്ചയും മതേതരത്വവും പറയുന്നതിനിടെ തന്നെ പാര്‍ട്ടിയിലെ കടുത്ത ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കാനുള്ള രഹസ്യനീക്കം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ആദിത്യനാഥിനെ തീപ്പൊരി ഹിന്ദു പുരോഹിതനെന്ന് വിശേഷിപ്പിക്കുന്ന എഡിറ്റോറിയല്‍, അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത് മതന്യൂനപക്ഷങ്ങള്‍ക്ക് താക്കീതാണെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകളെ ആക്ഷേപിച്ചാണ് ആദിത്യനാഥ് സ്വന്തം രാഷ്ട്രീയജീവിതം വികസിപ്പിച്ചത്.
എല്ലാവര്‍ക്കും വേണ്ടി ഭരിക്കുമെന്ന് ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. താന്‍ അവകാശപ്പെടുന്ന സാമ്പത്തിക വികസനവും ആദിത്യനാഥിന്റെ നിയമവും പരസ്പരം പൊരുത്തപ്പെട്ടു പോകാത്തതാണെന്ന് മോദി മനസിലാക്കുന്നില്ല. മോദിയുടെ സ്വപ്നഭൂമി മുസ്‌ലിംകള്‍ക്ക് ദുസ്വപ്നമായി മാറിയിട്ടുണ്ട്. അതോടൊപ്പം അത് രാജ്യത്തിന്റെ വളര്‍ച്ചക്ക് തടസമാവുകയും ചെയ്യുമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."