HOME
DETAILS

സ്‌പോണ്‍സേഡ് വര്‍ഗീയകലാപങ്ങള്‍

  
backup
June 30 2016 | 04:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%95%e0%b4%b2%e0%b4%be

വര്‍ഗീയകലാപങ്ങളുടെ പരമ്പരാഗതരീതി വിട്ട് അവ വ്യക്തികളുടെയും സംഘടനകളുടെയും ധനസമ്പാദനത്തിനായും ഉപയോഗപ്പെടുത്താമെന്നാണ് ഉത്തര്‍പ്രദേശില്‍ ഇന്ത്യാ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍നിന്നു മനസ്സിലാകുന്നത്. സാക്ഷി മഹാരാജ് എം.പി, യോഗി ആദിത്യനാഥ് എം.പി, സാധ്വി പ്രാചി തുടങ്ങി ബി.ജെ.പിയുടെ പരമ്പരാഗതകലാപവാദികളെ പിന്നിലാക്കിയാണ് ഈ 'നൂതനാശയം' യു.പിയില്‍ പിറവി കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയതാല്‍പ്പര്യസംരക്ഷണത്തിനും അധികാരസോപാനം കയറാനും മാത്രമല്ല വര്‍ഗീയലഹളകള്‍ ഉപകരിക്കുക. അവ നേതാക്കള്‍ക്കു കോടീശ്വരന്മാരായിത്തീരാനുള്ള വഴിയുമാണ്. വടക്കേയിന്ത്യയില്‍ നിയമസഭാതെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പു വരുമ്പോഴും ബി.ജെ.പി നിലമൊരുക്കാനായി സ്ഥിരമായി ഉപയോഗിക്കുന്നതു വര്‍ഗീയകലാപങ്ങളാണ്. അവിടങ്ങളിലെ സമൂഹത്തിനു വേണ്ടത്ര വിവേചനശേഷിയില്ലാത്തതിനാല്‍ ആ പ്രാചീനരീതി അവര്‍ ഇന്നും തുടര്‍ന്നുപോരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി.ജെ.പി എം.പി ഹുകുംസിങിന്റെ നേതൃത്വത്തിലാണു മുസഫര്‍നഗറില്‍ വര്‍ഗീയകലാപത്തിനു തിരികൊളുത്തിയത്. ഇതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ അവര്‍ക്കു ലഭിക്കുകയും ചെയ്തു. മുസ്‌ലിം ന്യൂനപക്ഷത്തെ ശത്രുക്കളാക്കി ചിത്രീകരിച്ചതിനാല്‍ യു.പിയിലെ ഭൂരിപക്ഷം ലോക്‌സഭാ സീറ്റും അവര്‍ക്കു ലഭിച്ചു. ഈ തന്ത്രം വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹുകുംസിങിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചുവെങ്കിലും ഫലിച്ചില്ല. മുസ്‌ലിംകളുടെ ഭീഷണിയെത്തുടര്‍ന്നു യു.പിയിലെ ഗ്രാമത്തില്‍നിന്നു ഹിന്ദുക്കള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നുവെന്നായിരുന്നു പുതിയ നമ്പര്‍. സര്‍ക്കാര്‍ നിജസ്ഥിതി അന്വേഷിച്ചു. വാര്‍ത്ത വ്യാജമാണെന്നു തെളിയുകയും ചെയ്തു.

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കഴിഞ്ഞശേഷം അമിത്ഷാ നടത്തിയ പ്രസ്താവനയില്‍ യു.പിയിലെ ഹിന്ദുക്കളുടെ ഒഴിഞ്ഞുപോക്കിനു പകരം ചോദിക്കുമെന്നു മേമ്പൊടിയായി പറയുകയും ചെയ്തു. 2002 ല്‍ നരേന്ദ്രമോദി ഗോധ്ര തീവണ്ടി ദുരന്തത്തില്‍ മുസ്‌ലിംകളോടു പകരം ചോദിക്കുമെന്നു പറഞ്ഞതിന്റെ മറ്റൊരു മാതൃക. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടായിരുന്നു. പക്ഷേ, ഫലം കണ്ടില്ല. നിതീഷ്‌കുമാര്‍ വീണ്ടും അവിടെ അധികാരത്തില്‍ വന്നു.

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ആറുമാസത്തിനകം നടക്കാനിരിക്കെ മുഹമ്മദ് അഖ്‌ലാഖിനെ വീണ്ടും കുഴിമാന്തിയെടുക്കുകയാണു സംഘ്പരിവാര്‍. നേരത്തേ ലാബില്‍ പരിശോധിച്ച് ആട്ടിറച്ചിയാണെന്നു ബോധ്യപ്പെട്ട മാംസം മഥുര ഫോറന്‍സിക് ലബോറട്ടറിയില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ പശുവിറച്ചിയായി മാറി! അതിനാല്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നു പ്രചരിപ്പിച്ചു സംഘ്പരിവാര്‍ ഇപ്പോള്‍ യു.പിയില്‍ കലാപത്തിനു കളമൊരുക്കുകയാണ്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഇന്ത്യാ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിപ്പെട്ടത്.

പണം നല്‍കിയാല്‍ വര്‍ഗീയകലാപങ്ങളുണ്ടാക്കാന്‍ സന്നദ്ധമാണെന്നറിയിച്ചു യു.പിയിലെ ഹിന്ദു സ്വാഭിമാന്‍ സങ്കേതനിന്റെ നേതാവ് പര്‍മിന്ദര്‍ ആര്യ, മുസഫര്‍നഗറില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ കപില്‍ദേവ് അഗര്‍വാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണു പണത്തിനുപകരം വര്‍ഗീയകലാപ ഓഫറുമായി മുന്നിട്ടുവന്നിരിക്കുന്നത്. അധോലോകസംഘങ്ങളുടെ രാജാക്കന്മാരായ ദാവൂദ് ഇബ്രാഹിമില്‍ നിന്നും ചോട്ടാ ശക്കീലില്‍നിന്നും പിരിഞ്ഞ് സ്വന്തമായി അധോലോകസംഘമുണ്ടാക്കുന്നവരെയാണ് ഇവര്‍ ഓര്‍മിപ്പിക്കുന്നത്.

വര്‍ഗീയകലാപങ്ങളിലൂടെ വോട്ടുബാങ്ക് വര്‍ധിപ്പിക്കുന്ന സ്ഥിരംപരിപാടിയില്‍നിന്നു വ്യത്യസ്തമായി പണമുണ്ടാക്കാനും കലാപങ്ങള്‍ ഉപയോഗപ്പെടുത്താമെന്നാണു പുതിയ പാഠം. ഹിന്ദുസ്ത്രീകള്‍ നാലുപ്രസവിക്കണമെന്നും മുസ്‌ലിംകളെ വന്ധീകരണത്തിനു വിധേയമാക്കണമെന്നും പറഞ്ഞ സാക്ഷി മഹാരാജ് എം.പിയും സൂര്യനമസ്‌കാരംചെയ്യാന്‍ തയാറാകാത്തവര്‍ കടലില്‍ച്ചാടണമെന്നു പറഞ്ഞ യോഗി ആദിത്യനാഥും ബിഹാറില്‍ നിതീഷ്‌കുമാര്‍ ജയിച്ചാല്‍ പാകിസ്ഥാനില്‍ പടക്കംപൊട്ടുമെന്നു പറഞ്ഞ അമിത്ഷായും പഴഞ്ചന്‍ മാര്‍ഗങ്ങളുപയോഗിച്ച് ഇപ്പോഴും കലാപങ്ങള്‍ക്കു കളമൊരുക്കുമ്പോള്‍ അവയെ വ്യക്തിഗതനേട്ടങ്ങള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണു മറ്റൊരു വിഭാഗം സംഘ്പരിവാര്‍ പ്രവര്‍ത്തകരും ഹാഫിസ് മുഹമ്മദ് ഇര്‍ഫാനെപ്പോലുള്ള മുസ്‌ലിംനാമധാരികളും തലപുകയ്ക്കുന്നത്.

മലേഗാവ് സ്‌ഫോടനം നടത്തിയ പ്രജ്ഞാസിങ് ഠാകൂര്‍ നിരപരാധിയാണെന്നാണ് എന്‍.ഐ.എ നല്‍കിയ റിപ്പോര്‍ട്ട്. 2002 ല്‍ ബി.ജെ.പി സര്‍ക്കാര്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന കണ്‍ട്രോള്‍ ഒാഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസഡ് ക്രൈം(ജി.സി.ടി.സി)അംഗീകാരത്തിനായി രാഷ്ട്രപതിഭവനിലേയ്ക്ക് അയച്ചതു മറ്റൊരുകലാപത്തിനു വഴിയൊരുക്കാനായിരുന്നു. രാഷ്ട്രപതിമാരായ അബ്ദുല്‍കലാമും പ്രതിഭാപാട്ടീലും ഇതു തിരിച്ചയച്ചു. ഇപ്പോഴതു പ്രണബ് മുഖര്‍ജിയുടെ മേശമേലാണ്. ഇതു നിയമമായാല്‍ ഗുജറാത്തില്‍ വിചാരണകൂടാതെ മുസ്‌ലിംകളെ തടവറയിലിടാം.

അതു നിയമമാകാതെ പോയതിനാലാണ് 2002ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ അറിവോടെ മുസ്‌ലിംവംശഹത്യ അരങ്ങേറിയത്. അതിന്റെ നേട്ടം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നേടുകയും ചെയ്തു. വര്‍ഗീയകലാപങ്ങളുടെ സാധ്യതകളിലേയ്ക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. മതവികാരങ്ങളെ ആളിക്കത്തിച്ച് അവ അധികാരാരോഹണത്തിനും ധനസമ്പാദനത്തിനും ഇന്ത്യയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വേളയിലാണു ജനുവരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുംബൈ എന്‍.എം.ഐ.എം.എസ് കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികളുമായി സംവദിക്കവേ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയത്.

തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയകലാപങ്ങളാലും അസഹിഷ്ണുതയാലും രാജ്യം ഒരിക്കലും അഭിവൃദ്ധിപ്പെടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ സ്‌പോണ്‍സേഡ് കലാപങ്ങള്‍ക്കു കളമൊരുങ്ങുമ്പോള്‍ ലോകത്താകമാനം വംശീയവെറി പടരുകയാണ്. ഈ അവസ്ഥ ഭീതിതമാണ്. നാസികാലത്തെ അനുസ്മരിപ്പിക്കുംവിധമാണു പടിഞ്ഞാറന്‍ നാടുകളില്‍ വര്‍ഗീയവെറി വ്യാപിക്കുന്നത്. ഹിതപരിശോധന കഴിഞ്ഞ ബ്രിട്ടണില്‍ ജനങ്ങള്‍ രണ്ടുചേരിയായി ആക്രമണം തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നവിദ്യാഭ്യാസമുള്ളവര്‍ രാക്ഷസന്മാരായി മാറിക്കൊണ്ടിരിക്കുന്ന പുതിയകാലത്തുതന്നെയാണ് വര്‍ഗീയകലാപങ്ങള്‍ പണം സ്വരൂപിക്കാനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. ഇത്തരം വിപത്തുകളെ തടയുവാന്‍ ശ്രീനാരായണഗുരുവിന്റെ 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന സന്ദേശംതന്നെയാണ് ഉപയുക്തമാക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago