പ്രൗഢി മങ്ങാതെ പുത്തന്‍ പള്ളികള്‍
കണ്ണൂര്‍: ജീവിത സൗകര്യങ്ങള്‍ മനുഷ്യന്റെ സര്‍വ മേഖലയിലും മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ പഴമയുടെ പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന പള്ളികളെല്ലാം പുത്തന്‍ കെട്ടിടങ്ങളിലേക്ക് മാറിത്തുടങ്ങി. എന്നാല്‍ പഴയ തനിമ ചോരാതെയാണു പുതിയ പള്ളികളുടെ നിര്‍മാണം. സ്വന്തം വീടിന്റെ മേല്‍ക്കൂര മറയ്ക്കാന്‍ ഗതിയില്ലാതിരുന്ന പൂര്‍വികരുടെ കാലത്ത് കഷ്ടപ്പെട്ട് പണിതുയര്‍ത്തിയതാണു മലബാറിലെ മിക്ക മസ്ജിദുകളും. അന്നത്തെ പള്ളികളിലെല്ലാം പഴമയുടെ പുതുമ കാണാമായിരുന്നു. ഓടുകൊണ്ട് നിര്‍മിച്ച പള്ളികളായിരുന്നു അന്നത്തെ കാലത്ത് ഏറെയും.
എന്നാല്‍ ഇന്ന് ഓടിട്ട പള്ളികള്‍ അപൂര്‍വമായേ കാണാനാകൂ. പള്ളിയില്‍ അന്ന് ഉപയോഗിച്ച കുളമുള്ള ഹൗളുകളും പുതിയകാലത്ത് വിരളമാണ്. പകരം കെട്ടിപ്പൊക്കിയ ഹൗളില്‍ നിന്നും വാട്ടര്‍ ടാപ്പുകളിലൂടെ വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന കാലവും വന്നെത്തി. പഴയകാലത്ത് വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന മണ്‍കൂജകളുടെ സ്ഥാനത്ത് വാട്ടര്‍ കൂളറും കടന്നെത്തി. അന്നു ഓടുമേഞ്ഞ കെട്ടിടത്തില്‍ സുഖപ്രദമായി വിശ്വാസികള്‍ നിസ്‌കരിച്ചിരുന്നെങ്കിലും സ്ഥലപരിമിതിയാണു പലയിടത്തും പള്ളികള്‍ പുതുക്കിപണിയാന്‍ കാരണം. ഓരോ മഹല്ലുകളിലും അംഗസംഖ്യ കൂടിയതോടെ വലിയ വിസ്തൃതിയില്‍ പള്ളികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി തലപൊക്കി. എന്നാല്‍ മറ്റു കെട്ടിടങ്ങളെ പോലെ ചൂട് സഹിക്കാതെ വന്നതോടെ നിസ്‌കാര മുറികളും പുതിയകാലത്ത് ശീതീകരിച്ചു.
എന്നാല്‍ അന്നത്തെ പള്ളികളില്‍ തനത് രൂപത്തില്‍ കാത്തുസൂക്ഷിക്കുന്നവ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. അറേബ്യന്‍ രീതിയിലാണു പുതുതായി നിര്‍മിച്ച പള്ളികളുടെ രൂപകല്‍പന. പലയിടത്തും പുത്തന്‍ പള്ളികള്‍ പണിയുമ്പോഴും പഴയകാല പ്രൗഢി ചോരാതെ നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."