HOME
DETAILS
MAL
സ്റ്റേജ് തകര്‍ന്ന് ലാലുവിന് പരുക്ക്
backup
March 25 2017 | 18:03 PM
പട്ന: സ്റ്റേജ് തകര്‍ന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് പരുക്ക്. മതപരമായ ചടങ്ങിനായി പട്നയിലെത്തിയതായിരുന്നു ലാലു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീഴുകയായിരുന്നു. പൊലിസിന് നിയന്ത്രിക്കാവുന്നതിലധികം പേര് സ്ഥലത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ലാലുവിനൊപ്പം മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവരുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപ്രതി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ 2015ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ലാലുവിന് സീലിങ് ഫാന്‍ ദേഹത്ത് തട്ടി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."