വിജിലന്‍സ്, സബ് കലക്ടര്‍ റിപ്പോര്‍ട്ടുകളെ കുറിച്ചും കത്തില്‍ പരാമര്‍ശം
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വിജിലന്‍സ്, വയനാട് സബ് കലക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളില്‍ വനം-റവന്യൂ വകുപ്പുകള്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ 2017 ജൂലൈ 26ലെ കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
'നിക്ഷിപ്ത വനഭൂമിയല്ലാത്ത സ്ഥലമാണ് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്തതെന്ന് ആരോപണമുണ്ട്. പരാതിക്കാര്‍ വിജിലന്‍സ്, സബ്കലക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വനംവകുപ്പ് അധികൃതര്‍ സര്‍ക്കാര്‍, ഫോറസ്റ്റ് ട്രിബ്യൂണല്‍, വനംമന്ത്രി എന്നിവരെയും തെറ്റായ രേഖകളിലൂടെ നിയമസഭയെയും വനംവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്നും രണ്ട് റിപ്പോര്‍ട്ടുകളിലും പറയുന്നു. കാഞ്ഞിരത്തില്‍ കുടുംബത്തിന്റെ ഭൂമി കേരള െ്രെപവറ്റ് ഫോറസ്റ്റ്(വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ്) ആക്ടിന്റെ പരിധിയില്‍ വരുന്നതല്ല. കുരുമുളക് വള്ളികളും മറ്റ് കൃഷികളും പ്രസ്തുത ഭൂമിയില്‍ കാണുന്നുണ്ട്.
ഫോറസ്റ്റ് ട്രിബ്യൂണല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭൂമി ശരിയാംവിധം പരിശോധിച്ചില്ലെന്നും തെറ്റായ തീരുമാനമെടുത്തുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്' ഇങ്ങിയാണ് രണ്ട് റിപ്പോര്‍ട്ടുകളെ കുറിച്ച് അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ കത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."