കാലിക്കറ്റ് എസ്റ്റേറ്റ് സംയുക്ത തൊഴിലാളി യൂനിയന്‍ കുത്തിയിരിപ്പു സമരം നടത്തി
മുക്കം: പെരുന്നാളിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വര്‍ഷങ്ങളായി നല്‍കിവന്ന ഫെസ്റ്റിവല്‍ അഡ്വാന്‍സ് നല്‍കാത്തതിലും രണ്ടു തൊഴിലാളികളുടെ കൂലി അന്യായമായി മാനേജ്മെന്റ് തടഞ്ഞുവച്ചതിലും പ്രതിഷേധിച്ച് കാലിക്കറ്റ് എസ്റ്റേറ്റ് സംയുക്ത തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ കുത്തിയിരിപ്പു സമരം നടത്തി. ബുധനാഴ്ച രാവിലെ 10.30നാരംഭിച്ച സമരം 3.30ഓടെയാണ് അവസാനിച്ചത്.
ഫെസ്റ്റിവല്‍ അഡ്വാന്‍സും ഒരു തൊഴിലാളിയുടെ കൂലിയും ഇന്നു നല്‍കാമെന്നും മറ്റൊരു തൊഴിലാളിയുടെ കൂലി തൊഴിലാളി യൂനിയനുമായി ആലോചിച്ചു തീരുമാനിക്കുന്നതു വരെ മരവിപ്പിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണു സമരം അവസാനിച്ചത്. ചര്‍ച്ചയ്ക്ക് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍(സി.ഐ.ടി.യു) സെക്രട്ടറി ജോളി ജോസഫ്, മുക്കം എസ്.ഐ നേതൃത്വം നല്കി.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ടു നിരവധി നിവേദനങ്ങളും പരാതികളും മാനേജ്മെന്റിനു നല്‍കിയിരുന്നുവെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാത്തതാണു തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ കാരണമായത്. കുത്തിയിരിപ്പു സമരത്തിന് ഇ.പി അജിത്ത്, പി.എസ് അസൈനാര്‍, ഇ.പി ഉണ്ണികൃഷ്ണന്, കെ. മധു, എ.കെ ഷരീഫ്, ടി. സുധാകരന്, കൃഷ്ണദാസന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."