വോട്ടിങ് മെഷീന് പരിശോധിക്കാന്‍ കോടതി ഉത്തരവ്
വോട്ടിങ് മെഷീന് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാനാണ് വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ഉത്തരവ്.
വടക്കാഞ്ചേരി: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് നടന്നെന്ന പരാതിയില്‍ വോട്ടിങ് മെഷീന് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാന്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. 2011 നവംബര്‍ 5ന് നടന്ന തെരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് സ്വദേശി കുന്നാട്ട് പറമ്പില്‍ ശ്രീനിവാസന് നഗരസഭയുടെ മുണ്ടത്തിക്കോട് ഡിവിഷനിലും, പത്താംകല്ല് ഡിവിഷനിലും വോട്ട് രേഖപ്പെടുത്തിയെന്നും ഇത് മൂലം പത്താംകല്ല് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച താന്‍ ഒരു വോട്ടിന് തോറ്റുവെന്നും ചൂണ്ടികാട്ടി ലൈല അബ്ദുല്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുന്‍സിഫ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്താംകല്ല് ഡിവിഷനില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ഇപ്പോഴത്തെ കൗണ്‍സിലര്‍ സി.പി.എം പ്രതിനിധി നൗഷബ ജബ്ബാര്‍ കോണ്‍ഗ്രസിലെ ലൈല അബ്ദുല്‍ അസീസിനെ ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്.
അന്ന് ശ്രീനിവാസനും ഈ ഡിവിഷനില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുണ്ടത്തിക്കോട് ഡിവിഷനിലും ശ്രീനിവാസന് വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി.
ലൈല അബ്ദുല്‍ അസീസിന്റെ പരാതിയില്‍ ശ്രീനിവാസന് പത്താംകല്ല് ഡിവിഷനില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ് പരിശോധിക്കുക. വോട്ട് നൗഷബക്കാണെന്ന് ബോധ്യപ്പെട്ടാല്‍ ഈ വോട്ട് അസാധുവാകുകയും നൗഷബയ്ക്ക് ഒരു വോട്ട് കുറയുകയും ചെയ്യും.
ഇത് നൗഷബയുടെ കൗണ്‍സിലര്‍ സ്ഥാനത്തേയും ബാധിക്കും. ഇടത് അനുഭാവിയാണ് ശ്രീനിവാസനെന്നാണ് ലൈല അബ്ദുള്‍ അസീസിന്റെ പരാതി. 41 ഡിവിഷനുള്ള നഗരസഭയില്‍ എല്‍.ഡി.എഫ് 25 യു.ഡി.എഫ് 15 ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."