ഭീകരപ്രവര്‍ത്തനം: സഊദിയില്‍ നാലു ഇന്ത്യക്കാര്‍ പിടിയില്‍
ജിദ്ദ: സഊദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഒരാഴ്ചക്കിടെ നാലു ഇന്ത്യക്കാരെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. റമദാന്‍ ആരംഭിച്ച ശേഷം 18 ഭീകരരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇതില്‍ 12 പേര്‍ സ്വദേശി കളും നാലു പേര്‍ ഇന്ത്യക്കാരും ഒരാള്‍ സുഡാനിയും ഒരാള്‍ സിറിയക്കാരനുമാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ 5378 ഭീകരര്‍ ജയിലിലാണ്.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും വിദേശ ഏജന്‍സികളുമായി ആശയവിനിമയം നടത്തുകയും ചെയ്ത കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷാ വകുപ്പ് ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു. തന്ത്രപ്രധാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് സംഘം ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷാ ഭദ്രതയും സമാധാനവും ദേശീയ ഐക്യവും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചത്.
നാലു പുരുഷന്മാരും മൂന്നു വനിതകളുമാണ് അറസ്റ്റിലായത്. ഇബ്രാഹിം അബ്ദുറഹ്മാന്‍ അല്‍മുദൈമിഗ്, മുഹമ്മദ് ഫഹദ് അല്‍റബീഅ, അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍മിശ്അല്‍, ലുജൈന്‍ ഹദ്‌ലൂല്‍ അല്‍ഹദ്‌ലൂല്‍, അസീസ മുഹമ്മദ് യൂസുഫ്, ഈമാന്‍ ഫഹദ് അല്‍നഫ്ജാന്‍ എന്നിവര്‍ അറസ്റ്റിലാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഏഴാമത്തെ വ്യക്തിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."