നാടെങ്ങും ലഹരി ബോധവല്‍ക്കരണ പരിപാടികള്‍
താമരശ്ശേരി: സി.ഒ.ഡിയുടെ പുതുപ്പാടി ഗ്രാമ വികസന സമിതി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ വൈ.എം.സി.എ ഹാളില്‍ നടന്ന സെമിനാര്‍ സി.ഒ.ഡി അസി.ഡയരക്ടര്‍ ഫാ. ജയ്‌സണ്‍ കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമവികസന സമിതി പ്രസിഡന്റ് റോയി കുര്യന്‍ അധ്യക്ഷനായി.
എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ ഹരീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സന്തോഷ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. സി.ഒ.ഡി ഏരിയാ കോഡിനേറ്റര്‍ ത്രേസ്യാമ്മ തോമസ്, പി.സി സെബാസ്റ്റ്യന്‍, ടെസി സ്‌കറിയ, ഡെയ്‌സി ജോയി, വര്‍ഗീസ് നടുക്കര സംസാരിച്ചു.
നരിക്കുനി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി ജാഗ്രതാസമിതിയുടെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നാടകം സംഘടിപ്പിച്ചു. ക്ലാസ്മുറികളിലും സ്‌കൂള്‍ പരിസരങ്ങളിലും ബോധവല്‍ക്കരണം ലക്ഷ്യംവച്ചു നാടകം അരങ്ങേറി.
വിദ്യാര്‍ഥികളായ അനന്തു, അര്‍ജുന്‍, അതുല്‍, അമര്‍നാഥ്, അഞ്ജലി, സിയാന, ശ്വേത അഭിനേതാക്കളായി. ജാഗ്രതാ സമിതി കണ്‍വീനര്‍ പി.ജെ മേരി ഹെലന്‍, സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ എം.എസ് ഉന്‍മേഷ് നേതൃത്വം നല്‍കി.
നരിക്കുനി: പുന്നശ്ശേരി വെസ്റ്റ് എ.എല്‍.പി, യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. റാലി, ബോധവല്‍കരണ ക്ലാസ് എന്നിവ നടന്നു. മഴക്കാല രോഗങ്ങള്‍, ലഹരി വിരുദ്ധ ദിനാചരണം എന്നീ വിഷയങ്ങളില്‍ നടന്ന പഠന ക്ലാസിന് കാക്കൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് നേതൃത്വം നല്‍കി.
പ്രധാനാധ്യാപിക സി.എം ഗീത ടീച്ചര്‍ അധ്യക്ഷയായി. സി.എം വിനീത, കെ. കിഷോര്‍കുമാര്‍ സംസാരിച്ചു.
കട്ടാങ്ങല്‍: ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ ഉമ്മുകുല്‍സു ഉദ്ഘാടം ചെയ്തു.
കോടഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സാജന്‍ പുതിയോട്ടില്‍ ക്ലാസെടുത്തു. മുഹമ്മദ് ഷാഫി, കുമാരി കീര്‍ത്തന പ്രസംഗിച്ചു.
എളേറ്റില്‍: എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം 'കാവലാള്‍' പരിപാടി നടത്തി.
ചരിത്രാധ്യാപകന്‍ എം.എ റഊഫ് ക്ലാസെടുത്തു. പ്രോഗ്രാം ഓഫിസര്‍ സി. സുബൈര്‍, അളകാസാരംഗി, സലാഹുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."