ലിനിയുടെ കുടുംബത്തിന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 10 ലക്ഷം രൂപ നല്‍കും
റിയാദ്: നിപാ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് പിടികൂടി മരണപ്പെട്ട ആശുപത്രി നഴ്സ് ലിനിയുടെ കുടുംബത്തിന് ജിദ്ദ ആസ്ഥാനമായുള്ള അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹായ ഹസ്തം. ലിനയുടെ കുടുംബത്തിന് സമാശ്വാസമായി 10 ലക്ഷം രൂപ നല്കുമെന്നു അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. നിപാ വൈറസിനെ കുറിച്ച് ജനങ്ങളില്‍ ഭീതിതമായ ആശങ്ക ഉടലെടുത്ത സാഹചരൃത്തില്‍ പ്രവാസികള്‍ക്കായി അബീര്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ വെച്ച് എക്സികൃൂട്ടീവ് ഡയരക്ടര്‍ ഡോക്ടര്‍ അഹമ്മദ് ആലുങ്ങലാണ് കുടുംബത്തിന് തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
രോഗികളെ പരിചരിക്കുമ്പോള്‍ ഉണ്ടായ ലിനയുടെ ആകസ്മിക മരണത്തില്‍ അബീര്‍ മാനേജ്മെന്റ് ദുഖം രേഖപെടുത്തുന്നതായും അവരുടെ കുടുംബം സഹായം അര്‍ഹിക്കുന്നതായും അഹമ്മദ് ആലുങ്ങല്‍ പറഞ്ഞു. ബോധവത്കരണ ക്ലാസിന് അബീര്‍ മെഡിക്കല്‍ ഗ്രുപ്പിന്റെ ഷറഫിയ്യ സെന്റെിലെ ഡോക്ടര്‍ അഹമ്മദ് കബീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."