HOME
DETAILS
MAL
ജി.എസ്.ടി ബില്‍ മഴക്കാല സമ്മേളനത്തില്‍ പാസാക്കുമെന്ന് മന്ത്രി
backup
June 30 2016 | 04:06 AM
ന്യൂഡല്‍ഹി: ജി.എസ്.ടി (ചരക്കു സേവനനികുതി) ബില്‍ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. വിഷയത്തില്‍ എല്ലാ പാര്‍ട്ടികളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 18നാണ് സമ്മേളനം ആരംഭിക്കുന്നത്.
ബില്‍ പാസാകുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കു മുതല്‍ക്കൂട്ടാകുമെന്ന് അദേഹം പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസാണ് ശക്തമായി എതിര്‍ക്കുന്നത്.
അതിനാല്‍ ലോക്സഭയില്‍ നേരത്തേ പാസായ ബില്‍ രാജ്യസഭയില്‍ പാസായിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതാണ് കാരണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."