പോസ്റ്റല്‍ സമരം തുടരുന്നു; തപാല്‍ മേഖല സ്തംഭിച്ചു
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജി.ഡി.എസ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് തപാല്‍ മേഖല സ്തംഭിച്ചു. അത്യാവശ്യമായി നല്‍കേണ്ട തപാല്‍ ഉരുപ്പടികള്‍പോലും ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖ കാര്‍ഡുകള്‍, സ്കൂള്‍ കോളജ് പ്രവേശത്തിനുള്ള അറിയിപ്പ്, കിടപ്പിലായവര്‍ക്കുള്ള പെന്ഷന് തുക, അത്യാവശ്യമായി കിട്ടേണ്ട കത്തുകള്‍, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയെല്ലാം കെട്ടിക്കിടക്കുകയാണ്.
സ്പീഡ് പോസ്റ്റില്‍ അയച്ചവപോലും എങ്ങും എത്തിയിട്ടില്ല. നാഷനല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, ഫെഡറേഷന് ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പണിമുടക്കിന് വിവിധ ട്രേഡ് യൂനിയനുകളുടെ പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."