HOME
DETAILS

ശൈഖ് സായിദിന്റെ വ്യക്തിത്വവും മാനവീക സന്ദേശങ്ങളും ലോകത്തിന് മാതൃക: ജിഫ്‌രി  തങ്ങള്‍

  
backup
May 25 2018 | 15:05 PM

sheikh-sayid-a-model-to-the-world-jifri-thangal

ദുബൈ : യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വ്യക്തിത്വവും അദ്ദേഹത്തിന്റെ മാനവീക സന്ദേശങ്ങളും ലോകത്തിന് തന്നെ എക്കാലത്തും മാത്യകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങള്‍.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമദാന്‍ അതിഥിയായി രാജ്യത്ത് എത്തിയതാണ് അദ്ദേഹം.

മനുഷ്യര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വിവേചനവും കാണിക്കാതെ അവരുടെ സന്തോഷങ്ങളും ആവശ്യങ്ങളും നിറവേറ്റി കൊടുത്ത ഭരണാധികാരിയാണ് അദ്ദേഹം.

ഈ രാജ്യത്തും മറ്റു ലോകരാജ്യങ്ങളിലും അദ്ദേഹം അടയാളപ്പെടുത്തിയ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ എന്നും ലോക ജനത ഓര്‍ക്കുന്നതാണ്.

സമീപം കാലത്തെന്നും ലോകത്ത് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ പോലെ പുകഴ്ത്തപ്പെട്ട മറ്റൊരു ഭരണാധികാരി ഇല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.


ഈ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കഴിഞ്ഞ ദിവസം ഞാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നോമ്പ്തുറ വിരുന്നില്‍ പങ്കെടുത്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യു.എ.ഇ പ്രസിഡന്റിന്റെ അതിഥികളായി എത്തിയ നിരവധി പണ്ഡിതമാരും അവിടെ ഉണ്ടായിരുന്നു.അവിടെ വെച്ച് അദ്ദേഹം നല്‍കിയ പ്രത്യേക പരിഗണന മലയാളികളോടുള്ള ഈ രാജ്യത്തിന്റെ ഭരണകാര്‍ത്താക്കള്‍ക്കുള്ള പ്രത്യേക സ്‌നേഹത്തിന്റെ വലിയ ഉദാഹരണമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഇതിന് എല്ലാം കാരണക്കാരാനായി അവര്‍ക്കിടയിലേക്ക് ഒരു സ്‌നേഹപാത ഒരുക്കിയത് മലയാളിയായ പത്മശ്രീ എംഎ യൂസഫലിയാണ്.

അദ്ദേഹം വെറുമൊരു വ്യവസായി മാത്രമല്ല .ഇരുനൂറിലധികം രാജ്യക്കാര്‍ വസിക്കുന്ന ഈ രാജ്യത്ത് അവര്‍ക്കിടയില്‍ നിന്ന് മലയാളികള്‍ക്ക് ഈ രാജ്യത്തിന്റെ ഭരണകാര്‍ത്താക്കളുടെ ഇടയിലേക്ക് പ്രത്യേകമായ സൗഹൃദത്തിന്റെ പാതയൊരുക്കിയ മഹത്തായ ഒരു വിക്തിത്വത്തിന്റെ ഉടമയാണ് എം.എ യൂസഫലിയെന്ന് ജിഫ്‌രി മുത്തു കോയ തങ്ങള്‍ പറഞ്ഞു.


യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്റെ അഥിതിയായി ഈ മാസം പതിനാറിന് ഇവിടെ എത്തിയതാണ് ഇദ്ദേഹം. അടുത്ത മാസം നാല് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമസ്ത പ്രസിഡന്റ് പ്രഭാഷണം നടത്തും. 25 ഓളം വിവിധ സ്ഥലങ്ങളിലാണ് പ്രഭാഷണം നടത്തുക. രാജ്യത്തെ വിവിധ മസ്ജിദുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ജയിലുകള്‍, പ്രത്യേക പൊതുജന വേദികളിലുമാണ് പരിപാടികള്‍ നടക്കുന്നത്. ഇതിനകം നിരവധി പരിപാടി ജിഫ്രി തങ്ങള്‍ പങ്കെടുത്തു.

ഇവിടെയെല്ലാം ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഓരോ സ്ഥലങ്ങളില്‍ യു.എ.ഇ അധികാരികള്‍ നല്‍കുന്ന റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രഭാഷണം നടത്തിവരുന്നത്.

അബുദാബി നാഷണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവി റംസാന്‍ സന്ദേശം നല്‍കി. അബ്ദുള്‍ ബാരി ഹുദവി പ്രാര്‍ഥനയും, നസീം ബാഖവി ഖിറാഅത്തും നടത്തി. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി സ്വാഗതവും സുന്നി സെന്റര്‍ പ്രസിഡണ്ട് ഡോ.അബ്ദുള്‍ റഹിമാന്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  43 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago