HOME
DETAILS
MAL
സഫാനയുടെ കുടുംബത്തിന് നഷ്ടപരിഹാരം
backup
March 25 2017 | 19:03 PM
സിദ്ധാപുരം: കാട്ടാനയുടെ ആക്രമണത്തില്‍ മരണപെട്ട വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കി വനംവകുപ്പ്. സംഭവം അറിഞ്ഞെത്തിയ വനം ഉദ്യോഗസ്ഥരും, ജില്ലാ ഫോറസ്റ്റ് മേധാവികളുമാണ് കുടുംബത്തിനു രണ്ട് രക്ഷം രൂപയുടെ ചെക്ക് എഴുതി നല്‍കിയത്. കഴിഞ്ഞ ദിവസം പൊളിപ്പെട്ടക്കടുത്തു ദേവറപുറ താരിക്കട്ടയില് താമസിക്കുന്ന മലയാളിയായ പി.എ മുസ്തഫയുടെ മകള്‍ സഫാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോണികൊപ്പ കാവേരി കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ സഫാന സഹോദരന്റെ കൂടെ ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിരുന്നു. കുടക് ജില്ലയില്‍ മൂന്ന് മാസത്തിനിടെ അഞ്ച് പേര് കാട്ടാനയുടെ അക്രമത്തില്‍ മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."