കീഴല്ലൂരില്‍ കുടിവെള്ളത്തിന് മുന്‍ഗണന
മട്ടന്നൂര്‍: കുടിവെള്ള വിതരണത്തിനും ജൈവകൃഷിക്കും പ്രാധാന്യം നല്കി കീഴല്ലൂര്‍ പഞ്ചായത്തിന്റെ ബജറ്റ്.
ചാലോട് ജൈവ പച്ചക്കറി സ്ഥിരം വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ എല്ലാ സ്കൂളുകളിലും പോളിഹൗസ് സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തി. ആകെ 17,55,39853 രൂപ വരവും 17,43,27418 രൂപ ചെലവും 1,21,2435 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനില അവതരിപ്പിച്ചത്. കുടിവെള്ളത്തിന് അഞ്ചു കോടി രൂപയും കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതു കണക്കിലെടുത്ത് പാശ്ചാത്തല വികസനത്തിന് നാലുകോടി രൂപയും ബജറ്റില്‍ വകയിരുത്തി.
ശ്മശാനം നിര്‍മിക്കുന്നതിനും മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുമായി 95 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നവകേരള മിഷന് പദ്ധതി പ്രകാരമുള്ള സമ്പൂര്‍ണ ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, ഹരിത കേരള മിഷന് എന്നിവയ്ക്ക് ബജറ്റില്‍ തുക നീക്കിവച്ചു. റോഡുകളുടെയും നടപ്പാലങ്ങളുടെയും നിര്‍മാണത്തിന് 17,31,0418 രൂപ നീക്കിവെച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 4207000 രൂപയും ബയോഗ്യാസ് പ്ലാന്റിന് പത്തുലക്ഷം രൂപയും വകയിരുത്തി. നെല്‍കൃഷി വികസനത്തിന് 45 ലക്ഷം രൂപയും കന്നുകുട്ടി പരിപാലനത്തിന് മൂന്നു ലക്ഷം രൂപയും മുട്ടക്കോഴി വളര്‍ത്തലിന് രണ്ടു ലക്ഷം രൂപയും ബജറ്റിലുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എം രാജന് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്മാന്മാരായ ടി രുധീഷ്, കെ.കെ പ്രഭാകരന്, കെ ഷീജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."