എണ്ണവില വര്‍ധന: ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല- മുഖ്യമന്ത്രി
ചെങ്ങന്നൂര്‍: എണ്ണവില വര്‍ധനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് എ.കെ ആന്റണിക്കും കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച വിവിധ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണവില വര്‍ധന തീരുമാനിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തത് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ്. റിലയന്‍സ് എണ്ണവില്പന രംഗത്തേക്കു കടന്നുവന്നതാണ് കോണ്‍ഗ്രസ് ഈ നിലപാടെടുത്തതിനുപിന്നില്. അന്ന് കോണ്‍ഗ്രസിന്റെ മനസിലുണ്ടായിരുന്ന റിലയന്‍സിനെ ഇപ്പോള്‍ മോദി ഒപ്പംകൂട്ടി. മോദിയും കോണ്‍ഗ്രസിന്റെ അതേനയം തുടരുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ജനവിരുദ്ധ നയങ്ങളുടെ നായകന്മാരാണ്.
യു.ഡി.എഫിനെ ജനം തിരസ്കരിച്ചതിന്റെ പരിഭ്രാന്തിയില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് ആന്റണി സംസാരിക്കുന്നത്. മുന്നണിയുടെ അവസ്ഥ ദയനീയമാണെന്ന് ആന്റണി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ആര്.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി അഭ്യര്‍ഥിച്ചതെന്നും പിണറായി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."