ഐസക്കിന്റെ പ്രസ്താവന വോട്ട് തട്ടാനുള്ള തന്ത്രം: ചെന്നിത്തല
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധനവില വര്‍ധനവിലെ അധികലാഭം വേണ്ടെന്നുവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വോട്ടുതട്ടാനുള്ള തരംതാണ വിദ്യ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ധന വില വര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ഉത്തരവാദികളാണ്. കേന്ദ്രം വില വര്‍ധിപ്പിക്കുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ കീശയും വീര്‍ക്കുന്നുണ്ട്. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ അതിന്റെ പങ്കുപറ്റാന്‍ ആര്‍ത്തികാണിച്ച മന്ത്രിക്ക് ഉപതെരഞ്ഞെടുപ്പിന്റെ തലേന്നു മാത്രം വീണ്ടുവിചാരമുണ്ടായത് എന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും മനസിലാവും. നേരത്തെ ഇന്ധനവില കുതിച്ചുയര്‍ന്നപ്പോള്‍ മിക്ക സംസ്ഥാനങ്ങളും അധികനികുതി വേണ്ടെന്നുവച്ചിട്ടും ഒരു പൈസ കുറയ്ക്കില്ലെന്നു വാശിപിടിച്ചയാളാണ് ഐസക്.
പെട്രോളിന്റെ വില കുറയ്ക്കാത്തതില്‍ കേന്ദ്രത്തെ കുറ്റംപറയുന്ന ഐസക് സ്വന്തം പാപം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."