HOME
DETAILS
MAL
വക്കീല്‍ നോട്ടിസ് അയച്ചു
backup
May 25 2018 | 20:05 PM
തിരുവനന്തപുരം: സി.കെ ശശീന്ദ്രന് എം.എല്‍.എക്ക് വക്കീല്‍ നോട്ടിസ് അയച്ചതായി കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ കളവുപറഞ്ഞതായി പൊതുമധ്യത്തില്‍ പറഞ്ഞതിനാണ് നോട്ടിസ് അയച്ചത്.
രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന ജില്ലകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയില്‍ വയനാടിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കേരളം ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. 26 സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളം കേന്ദ്രവുമായി സഹകരിച്ചിരുന്നില്ല. പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത്. ഇതിനെ പൊതുമധ്യത്തില്‍ കളവായി ചിത്രീകരിച്ചതിനാണ് വക്കീല്‍ നോട്ടിസ് അയച്ചതെന്നും പി.സി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."