ട്രാന്‍. പെന്‍ഷന്‍കാരുടെ അവകാശം സംരക്ഷിക്കും: മന്ത്രി ശശീന്ദ്രന്‍
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ സംരക്ഷിക്കണമെന്ന നിലപാടാണു മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ളതെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായമായ പെന്‍ഷന്‍ അവകാശത്തിനുമേല്‍ സര്‍ക്കാര്‍ കൈകടത്തില്ല.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രശ്‌നങ്ങള്‍ തുടര്‍ക്കഥപോലെ നീങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സി.യെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയും കൂടുകയാണ്. എല്ലാമാസവും കടമെടുത്ത് കടക്കെണിയുടെ ആഴങ്ങളിലേക്കു നയിക്കുന്ന പ്രവണത തിരുത്താനാണു സര്‍ക്കാര്‍ ശ്രമം. വായ്പയെടുക്കല്‍ ഒറ്റയടിക്കു നിര്‍ത്താനാകില്ല. എന്നാല്‍ ചുരുക്കി കൊണ്ടുവരണം.
കുടുംബപെന്‍ഷന്‍, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ എന്നിവ സംബന്ധിച്ചുയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു പരിഹാരമുണ്ടാക്കും. വിമര്‍ശനങ്ങളോടും സമരത്തോടും വിയോജിപ്പില്ല. എന്നാല്‍ സമരത്തിലൂടെയും പണിമുടക്കിലൂടെയും വീണ്ടും നഷ്ടമുണ്ടാക്കണോ എന്നകാര്യം ജീവനക്കാര്‍ പക്വതയോടെ ചിന്തിക്കണണമെന്നും മന്ത്രി വ്യക്തമാക്കി. കെ. ജോണ്‍ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.വി നാരായണന്‍, പി. രാധാകൃഷ്ണന്‍, എം.കെ ഐസക്ക്കുട്ടി, സി.കെ ഹരികൃഷ്ണന്‍, ആര്‍. ശശിധരന്‍, വി.എസ് ശിവകുമാര്‍, തകിടി കൃഷ്ണന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."